ചലച്ചിത്രം

അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ; 'തൊപ്പി'ക്കെതിരെ ഷുക്കൂർ വക്കീൽ

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിൽ തൊപ്പി എന്നറിയപ്പെടുന്ന യുട്യൂബർ നിഹാദിന് നിരവധിയാണ് ആരാധകർ. 'തൊപ്പി'യുടെ കണ്ടന്റുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അഭിഭാഷകനും നടനുമായ ഷുക്കൂർ വക്കീൽ. സന്തോഷ് കീഴാറ്റുമായുള്ള സംസാരിത്തിനിടയിൽ നിന്നാണ് തൊപ്പി എന്ന യുട്യൂബ് ചാനലിനെ കുറിച്ച് അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയാൾക്ക് യുട്യൂബിൽ 690 കെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇൻസ്റ്റയിൽ 757 കെ ഫോളോവേഴ്സും. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിലാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

കുട്ടികളാണ് തൊപ്പിയുടെ ആരാധകരിൽ ഏറെയും.സമൂഹമാധ്യമങ്ങളിൽ തൊപ്പിയെ ആഘോഷമാക്കുന്നതിനിടെയാണ് നിഹാദിന്റെ കണ്ടന്റുകളെ വിമർശിച്ച് ഷക്കൂർ വക്കീൽ രം​ഗത്തെത്തുന്നത്. ഇതിനിടെ നിഹാദ് സിനിമ ‌രംഗത്തേക്കും വരുന്നു എന്ന് വർത്തകൾ വന്നിരുന്നു.

ഷുക്കൂർ വക്കീലിന്റെ കുറിപ്പ്

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ  കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും. അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബിൽ ഞങ്ങൾ അയാളെ സെർച്ച് ചെയ്തപ്പോൾ 690 K സബ്സ്ക്രൈബേഴ്സ്. ഇൻസ്റ്റയിൽ 757 K ഫോളോവേഴ്സ്. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ. 

രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആൺകുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്. ഫാത്തിമ, നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോള് കണ്ടെത്തിയത്. തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു