ചലച്ചിത്രം

ശരീരമറിഞ്ഞ് വണ്ണം കൂട്ടാം, കുറയ്‌ക്കാം; യോ​ഗ ദിനത്തിൽ ആസനമുറകളുമായി സംയുക്ത വർമ്മ

സമകാലിക മലയാളം ഡെസ്ക്

ന്താരാഷ്ട്ര യോ​ഗദിനത്തിൽ യോ​ഗ പരിശീലിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്  സംയുക്ത വർമ്മ. 'കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റിയും ശരീരത്തിന്റെ തരമറിഞ്ഞും നമുക്ക് ശരീരഭാരം കൂട്ടാം... കുറയ്ക്കാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം എന്നതാണ് യോഗയുടെ പവർ എന്നാൽ ശാരീരിക വശങ്ങളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്.

അതിനപ്പുറത്തേക്ക് അറിയണമെങ്കിൽ പഠനം, പര്യവേക്ഷണം, പരീക്ഷണം എന്നിവ തുടരുക. ഞാൻ എന്റെ ​ഗുരുക്കന്മാർക്ക് സമർപ്പണം ചെയ്യുന്നു. അവരുടെ അനുഗ്രഹത്തോടെ മാത്രമേ പരിശീലിക്കാൻ കഴിയൂ' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

2021ൽ സംയുക്ത വർമ്മ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ടയോളമായി സംയുക്ത യോഗ പരിശീലിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'വീണ്ടും ചില വീട്ടു കാര്യങ്ങളി'ലൂടെയാണ് താരം മലയാള സിനിമ രം​ഗത്തേക്ക് വരുന്നത്. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2002 ൽ നടൻ ബിജു മോനോനുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമരംഗത്തു നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍