ചലച്ചിത്രം

'ബാബുരാജ് ഗുരുതരാവസ്ഥയിൽ'; വ്യാജ വാർത്തയ്ക്ക് 'കാർഡിയോ' മറുപടിയുമായി താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ ബാബുരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മറുപടി നൽകിയത്. 

കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ് അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല എന്ന തലക്കെട്ടോടെയാണ് ട്രെഡ്മില്ലിൽ ഓടുന്നതിന്റെ വിഡിയോ പങ്കുവച്ചത്. തലക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന പാട്ടിനൊപ്പമാണ് വിഡിയോ. നിരവ‌ധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

ശ്വേത മേനോൻ, ബീന ആന്റണി, ജസ്റ്റിൻ വർ​ഗീസ്, കൃഷ്ണപ്രഭ തുടങ്ങിയവർ കമന്റുകളുമായി എത്തി. ഇനി ഇത് പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടും.. അല്ലേ ചേട്ടാ- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു ഓൺലൈൻ ചാനലാണ് വാർത്ത നൽകിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍