ചലച്ചിത്രം

മാനേജർ 80 ലക്ഷം തട്ടിയെടുത്തിട്ടില്ല, അഭ്യൂഹങ്ങൾ തെറ്റ്; വ്യക്തമാക്കി രശ്മിക മന്ദാന

സമകാലിക മലയാളം ഡെസ്ക്

ടി രശ്മിക മന്ദാനയിൽ നിന്ന് മാനേജർ 80 ലക്ഷം തട്ടിയെടുത്തു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരിയറിന്റെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന മാനേജരെ താരം പുറത്താക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായികുന്നു. ഇപ്പോൾ വാർത്ത നിഷേധിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് രശ്മിക. 

നടിയും മുൻമാനേജരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. സൗഹാർദപരമായാണ് പിരിയുന്നതെന്നും തങ്ങൾക്കിടയിൽ യാതൊരുവിധത്തിലുള്ള ശത്രുതയുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങളിലൂടെയുള്ള ഊഹാപോഹങ്ങളെ ശമിപ്പിക്കാനും അവരുടെ പ്രൊഫഷണൽ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ കിംവദന്തികൾ അവസാനിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പ്രസ്താവനയെന്നും വ്യക്തമാക്കുന്നു. 

രശ്മികയിൽ നിന്ന് മാനേജർ 80 ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു വാർത്തകൾ. വലിയ പ്രശ്നമാക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാതെ താരം പുറത്താക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രൺബീർ കപൂർ നായകനായി എത്തുന്ന അനിമലാണ് രശ്മികയുടെ പുതിയ ചിത്രം. അല്ലു അർജുൻ നായകനായ പുഷ്പ 2 ഒരുങ്ങുന്നുണ്ട്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണ് രശ്മികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു