ചലച്ചിത്രം

'പൈസയേക്കുറിച്ചോർത്ത് വിഷമിക്കേണ്ട, ഏറ്റവും മികച്ച ചികിത്സ നൽകും, ഞാനേറ്റു'; മഹേഷിനെ കാണാനെത്തി ​ഗണേഷ് കുമാർ

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ മിമിക്രി ആർട്ടിസ്റ്റ് മഹേഷ് കു‍ഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മഹേഷിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വീട്ടിലെത്തി മഹേഷിനെ കണ്ടിരിക്കുകയാണ് നടനും എംഎൽഎയുമായ ​ഗണേഷ്കുമാർ. മികച്ച ചികിത്സ തന്നെ മഹേഷിന് ഉറപ്പുവരുത്തുമെന്നും പണത്തിന്റെ കാര്യമോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ​ഗണേഷ്കുമാർ പറഞ്ഞു. 

ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു- ​ഗണേഷ് കുമാർ പറഞ്ഞു. കൃത്യമായ ചികിത്സ കിട്ടിയാൽ മാത്രമേ പഴയ നിലയിലേക്ക് മഹേഷ് എത്തുകയുള്ളൂ. അതിനായി ഡോക്ടറെ നേരിട്ട് വിളിച്ച് സംസാരിക്കാമെന്നും ​ഗണേഷ് പറഞ്ഞു. മഹേഷിനോട് ചികിത്സയുടെ വിവരങ്ങളും ​ഗണേഷ് ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയെ വിവരം അറിയിക്കാമെന്നും ​ഗണേഷ് പറഞ്ഞു. 

പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂരിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കൊല്ലം സുധി മരിച്ചിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റിലായിരുന്നു മഹേഷ് ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിൽ പോയി മുഖം ഇടിക്കുകയായിരുന്നു.

താടിയെല്ലിനും പല്ലുകൾക്കും മൂക്കിനുമെല്ലാം ​ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി ശസ്ത്രക്രിയകൾ ചെയ്താണ് ഈ അവസ്ഥയിലെത്തിയതെന്നും ദൈവാനുഗ്രഹത്താൽ ശരീരത്തിന് മറ്റൊന്നും സംഭവിച്ചില്ലെന്നും മഹേഷ് പറയുന്നു. കലാരം​ഗത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് മഹേഷ്. മഹേഷിന്റെ മനോധൈര്യത്തെ ​ഗണേഷ് കുമാർ പ്രശംസിക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി