ചലച്ചിത്രം

2009ൽ തുടങ്ങിയ ആടുജീവിതം; പൂജ ചടങ്ങിന്റെ വിഡിയോയുമായി ബ്ലെസി

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതം. ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നാലര വർഷത്തോളം നീണ്ടു നിന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷമാണ് പൂർത്തിയാക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ ആരംഭം ആരാധകർക്കായി പുറത്തുവിട്ടിരിക്കുകയാണ് ബ്ലസി. 

ചിത്രത്തിന്റെ പൂജ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. അതിനൊപ്പം ആടുജീവിതത്തിലേക്ക് എങ്ങനെയാണ് എത്തിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. 2009ൽ എഴുത്തുകാരൻ രവി വർമ തമ്പുരാനാണ് ആടുജീവിതം എന്ന പുസ്തകം തന്നെ പരിചയപ്പെടുത്തിയത് എന്നാണ് ബ്ലെസി പറയുന്നത്. തുടർന്ന് ബന്യാമിനുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാനുള്ള താൽപ്പര്യം ബ്ലെസി അറിയിക്കുകയായിരുന്നു. 

2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. നടൻ പൃഥ്വിരാജ് നായിക അമല പോൾ, ബന്യാമിൻ ഉൾപ്പടെയുള്ളവർ ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തിരുന്നു. പാലക്കാട്ടെ ഷൂട്ടിങ്ങിനു ശേഷമാണ് ജോർദാനിലേക്ക് പോകുന്നത്. ചെറിയ ഇടവേളയ്ക്ക്ശേഷം പിന്നീട് 2020ലാണ് ചിത്രീകരണം പുനഃരാരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് ഷൂട്ടിങ് പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് 2022ലാണ് ഷൂട്ടിങ് പൂർത്തിയാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു