ചലച്ചിത്രം

'ആ ശ്വേത ഞാനല്ല'; ബാങ്ക് തട്ടിപ്പിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് ശ്വേതാ മേനോന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താന്‍ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പിനിരയായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ശ്വേതാ മേനോന്‍. ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായതായും  57,636 രൂപ നഷ്ടമായെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് നടി വസ്തുത വെളിപ്പെടുത്തിയത്. 

വാര്‍ത്ത വന്നതിനു പിന്നാലെ ഒട്ടേറെപ്പേര്‍ വിളിച്ചതായും അവരുടെ കരുതലിനു നന്ദി പറയുന്നതായും ശ്വേതാ മേനോന്‍ അറിയിച്ചു. വാര്‍ത്ത നല്‍കിയ മാധ്യമം തന്നെ തെറ്റായി ടാഗ് ചെയ്യുകയായിരുന്നെന്നും അവര്‍ പറഞ്ഞു. 

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നുവെന്നുമാണ് വാര്‍ത്ത വന്നത്. ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വേത മേമന്‍ എന്ന ടിവി താരമാണ് തട്ടിപ്പിനിരയായത്. ഈ വാര്‍ത്തയില്‍ ശ്വേതാ മേനോന്‍ തെറ്റായി ടാഗ് ചെയ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ