ചലച്ചിത്രം

'2018ൽ തുടങ്ങിയ ആ​ഗ്രഹം, പോളോ ജിടി വേണമെന്നായിരുന്നു...', പുതിയ കാർ സ്വന്തമാക്കി സൂരജ് തേലക്കാട്

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷൻ കോമഡി പരിപാടികളിലൂടെയാണ് സൂരജ് തേലക്കാട് സിനിമയിലെത്തുന്നത്. പരിമിതിക്കുള്ളിൽ നിന്നും ഉയരങ്ങൾ കീഴടക്കുകയാണ് താരം. ഇപ്പോഴിതാ സ്വന്തമായൊരു കാർ എന്ന തന്റെ വലിയൊരു സ്വപ്‌നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 

സ്‌കോഡ സ്ലാവിയയുടെ അംബീഷൻ പതിപ്പാണ് സൂരജ് സ്വന്തമാക്കിയത്. ഏകദേശം 14.29 ലക്ഷം രൂപയാണ് അംബീഷൻ ടിഎസ്ഐ എടിയുടെ എക്സ്ഷോറൂം വില. പോളോ ജിടി എന്ന കാർ വാങ്ങണമെന്ന് 2018 മുതൽ തുടങ്ങിയ ആ​ഗ്രഹമായിരുന്നു. എന്നാൽ കോവിഡ് കാരണം പ്ലാൻ ഒന്നും നടന്നില്ല. അതിന് ശേഷം വാങ്ങാമെന്ന് കരുതിയപ്പോൾ പോളോ ജിടിയുടെ ഇറക്കുമതി ഇന്ത്യയിൽ നിർത്തി. എന്നാൽ ജർമൻ മോട്ടറിങ് തന്നെ ആസ്വദിക്കണമെന്നുള്ള തന്റെ ആ​ഗ്രഹം സ്‌കോഡ സ്ലാവിയയിലൂടെ സാക്ഷത്‌കരിച്ചുവെച്ചും പ്രഞ്ചനത്തിനും കൂടെ നിന്ന കൂട്ടുകാർക്കും നന്ദി പറഞ്ഞാണ് സൂരജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ തന്റെ യാത്രയിൽ ഇത്രയും നാൾ കൂടെയുണ്ടായിരുന്ന ഓൾട്ടോ കെ10 കൂടെ തന്നെ ഉണ്ടെന്നും സൂരജ് പറഞ്ഞു. 

നിരവധി പേരാണ് സൂരജിന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്. സൂരജിന്റെ സ്വപ്‌നങ്ങളെല്ലാം യാഥാർഥ്യമാകട്ടെയെന്നാണ് എല്ലാവരുടെയും ആശംസ. രണ്ട് വർഷങ്ങൾക്ക് മുൻപ് സൂരജ് ഡ്രൈവിങ് ലൈസൻസ് എടുത്തത് വാർത്തയായിരുന്നു. സ്വന്തമായി ഒരു വീടും ചേച്ചിയുടെ വിവാഹവുമായിരുന്നു സൂരജിന്റെ മറ്റുരണ്ട് സ്വപ്‌നങ്ങൾ. അതിൽ വീട് യാഥാർഥ്യമായി. ഇനി ചേച്ചിയുടെ വിവാഹത്തിനായാണ് കാത്തിരിക്കുന്നത്. സൂരജിനെ പോലെ തന്നെ പൊക്കം കുറവാണ് ചേച്ചിക്കും. ചേച്ചിയെ സ്വീകരിക്കാൻ വലിയ മനസുള്ള ഒരാൾ വരണം. ചേച്ചിയെ അയാളുടെ കൈപിടിച്ച് നൽകണമെന്നും സൂരജ് ഒരിക്കൽ പങ്കുവെച്ചിരുന്നു. 2018ലാണ് സൂരാജ് വീടുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു