ചലച്ചിത്രം

ഖജുരാഹോയിലെ ശില്‍പഭം​ഗിക്ക് മുന്നില്‍ നൃത്തം ചെയ്ത്‌ ശോഭന, 'ശിൽപത്തിന് ജീവൻ വെച്ചതോ' എന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകള്‍ എടുക്കാറുണ്ടെങ്കിലും നൃത്ത പരിപാടികളില്‍ സജീവമാണ് ശോഭന. താരം തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ആരോധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രശസ്തമായ ഖജുരാഹോ ശില്‍പങ്ങള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യുന്ന വിഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയ്ക്ക് പറ്റിയ ക്യാപ്ഷന്‍ നിര്‍ദേശിക്കണമെന്നും താരം പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

നിരവധി പേരാണ് കമന്റിലൂടെ ക്യാപ്ഷന്‍ നിര്‍ദേശിച്ച് രംഗത്തെത്തിയത്. എന്നാല്‍ ശോഭന പഴയത് പോലെ സിനിമയില്‍ സജീവമാകണമെന്ന ആവശ്യവും ചിലര്‍ പ്രകടിപ്പിച്ചു. ശിൽപത്തിന് ജീവൻ വന്നതിന് പിന്നിലെ മന്ത്രം എന്താണ് എന്നായിരുന്നു ഒരാളുടെ ചോദ്യം. ശോഭനയോടുള്ള സ്‌നേഹവും ആളുകള്‍ കമന്റിലൂടെ പറഞ്ഞു. 

മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ഹിന്ദു ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഖജുരാഹോ. അതിമനോഹരമായി ശില്‍പങ്ങള്‍ കൊത്തിവെച്ച ഈ ക്ഷത്ര സമുച്ചയങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'