ചലച്ചിത്രം

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ; 'യോദ്ധ' കഥ പറഞ്ഞ് ഉർവശി, കേട്ടിരുന്ന് ജ​ഗതി

സമകാലിക മലയാളം ഡെസ്ക്


സൂപ്പർഹിറ്റായി മാറിയ യോദ്ധയിലെ അപ്പുക്കുട്ടന്റേയും ദമയന്തിയുടേയും പ്രണയവും വഴക്കുമെല്ലാം മലയാളികൾ മറക്കാൻ വഴിയില്ല. ഈ കഥാപാത്രങ്ങളായി ജ​ഗതിയും ഉർവശിയും ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വർഷങ്ങൾക്കുശേഷം അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. 

ഉർവശി പ്രധാനവേഷത്തിൽ എത്തുന്ന "ചാൾസ് എന്റർപ്രൈസസ്" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് ഇഷ്ടതാരങ്ങൾ വീണ്ടും ഒന്നിച്ചത്. ഏറെ നാളുകൾക്കു ശേഷമാണ് ഇരുവരും ഒരു വേദി പങ്കിടുന്നത്. അപ്പുക്കുട്ടനും ദമയന്തിയും മറ്റൊരു ലോകത്ത് വീണ്ടും കണ്ടുമുട്ടിയപ്പോൾ!- എന്ന കുറിപ്പിൽ ജ​ഗതി ശ്രീകുമാർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

വേദിയിൽ യോദ്ധ സിനിമയെക്കുറിച്ച് ഉർവശി വാചാലയായി. യോദ്ധയിലെ നായികയാവാനായാണ് ഉര്‍വശിയെ ആദ്യം ക്ഷണിക്കുന്നത്. എന്നാല്‍ ഷൂട്ടിങ് തിരക്കായതിനാല്‍ നേപ്പാളില്‍ പോയി അഭിനയിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നാല്‍ അത് സന്തോഷ് ശിവന് പരിഭവമായി. അത് മാറ്റാന്‍ വേണ്ടി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി തന്റെ അവസ്ഥ പറഞ്ഞു. അപ്പോഴാണ് അതിലൊരു ഗസ്റ്റ് റോള്‍ ഉണ്ടെന്ന് പറയുന്നത്. അത് അഭിനയിച്ചിട്ട് പോയാല്‍ മതി എന്നു പറഞ്ഞു. അന്ന് അവിടെ നിന്ന് രാത്രി വരെ വര്‍ക്ക് ചെയ്ത് രാവിലെ പോവുകയായിരുന്നു. സത്യത്തില്‍ ആ കഥാപാത്രം അത്ര നന്നാവും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.- എന്നാണ് താരം പറഞ്ഞത്. 

ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാൾസ് എന്റർപ്രൈസസിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.സുബ്രമണ്യൻ കെ വി യുടെ സംഗീതത്തിൽ നാചി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മോഹനൻ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാൾസ് എന്റർപ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഫോക് ചുവയുള്ള തമിഴും മലയാളവും കലർന്ന രീതിയിലാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. കല്യാണ വീടും അതിന്റെ പരിസരവുമാണ് ഗാനത്തിന് പശ്ചാത്തലമാകുന്നത്  ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ  എഴുതിയിരിക്കുന്നത്  അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്മണ്യൻ എന്നിവരാണ്. പശ്ചാത്തല സംഗീതം  അനൂപ് പൊന്നപ്പനും നിർവ്വഹിച്ചിരിക്കുന്നു.

ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ  അഭിനയിക്കുന്ന ചിത്രം കൂടിയാണ 'ചാൾസ് എന്റർപ്രൈസസ്'. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം - മനു ജഗദ്, സംഗീതം - സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍ മേക്കപ്പ് - സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്