ചലച്ചിത്രം

"ദി ക്വീൻ റിയാന", ഓസ്‌കർ ചടങ്ങിലെ ആ അവിസ്മരണീയ നിമിഷം; സന്തോഷം അടക്കാനാവാതെ കാല ഭൈരവയും രാഹുൽ സപ്ലിഗഞ്ചും

സമകാലിക മലയാളം ഡെസ്ക്

സ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യക്ക് ചരിത്ര നിമിഷം സമ്മാനിച്ചുകൊണ്ടാണ് മികച്ച ഗാനമായി എസ് എസ് രാജമൗലി ചിത്രം ആർ ആർ ആറിലെ നാട്ടു...നാട്ടു... തെരഞ്ഞെടുക്കപ്പെട്ടത്. എം എം കീരവാണി ഒരുക്കിയ ​ഗാനം മകനും ​ഗായകനുമായ കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും ചേർന്നാണ് ആലപിച്ചത്. ഇന്നലെ ലോക സിനിമാ വേദിയിൽ ഇരുവരും ഇത് പുനരവതരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ പുരസ്കാര നേട്ടത്തിനൊപ്പം ജീവിതത്തിലെ അവിസ്മരണീയ നിമിഷം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇവർ. 

പോപ് ഗായിക റിയാനയെ നേരിട്ടു കണ്ടതിന്റെ സന്തോഷത്തിലാണ് കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും. "ഈ നിമിഷം എനിക്ക് വാക്കുകൾ പോലും കിട്ടിയില്ല. ഞാൻ എന്നും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്ത കലാകാരി! എന്റെ പ്രചോദനം, ദി ക്വീൻ റിയാന. 'സ്റ്റേ' എനിക്ക് എത്രമാത്രം ഇഷ്ടമാണെന്നും അത് ഞാനൊരു ദശലക്ഷം തവണയെങ്കിലും കേട്ടിട്ടുണ്ടെന്നും പറയണമെന്നുണ്ടായിരുന്നു. ഈ ഓർമ്മ എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഇന്നലെ രാത്രി അവർ പെർഫോം ചെയ്തപ്പോൾ അക്ഷരാർത്ഥത്തിൽ അതിശയിച്ചുപോയി! അവിശ്വസനീയം!", എന്നാണ് റിയാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാല ഭൈരവ കുറിച്ചത്. 

"വളരെ നല്ല ഹൃദയത്തിനുടമയായ വിസ്മയത്തെ കണ്ടുമുട്ടി. റിയാന, നിങ്ങളുടെ വിനയം കണ്ടുള്ള ഞെട്ടലിലാണ് ഇപ്പോഴും. നിങ്ങൾ എത്രമാത്രം വിനീതയാണ്! ഞങ്ങളുടെ പ്രകടനം കണ്ട് വിളിച്ച് അഭിനന്ദിച്ചതിന് നന്ദി. ഇത് എനിക്ക് ഒരു വൈകാരിക നിമിഷമാണ്", ചിത്രത്തിനൊപ്പം രാഹുൽ എഴുതി.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി