ചലച്ചിത്രം

കൊണ്ടോട്ടിയിൽ 'ഡിക്യു പവർ', പാട്ടും ഡാൻസുമായി ദുൽഖർ വേദിയിൽ, ഒഴുകിയെത്തി ആരാധകർ ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കൊണ്ടോട്ടിയുടെ സ്നേഹം തൊട്ടറിഞ്ഞ് നടൻ ദുൽഖർ സൽമാൻ. കടയുടെ ഉദ്ഘാടനത്തിനായി കൊണ്ടോട്ടിയിൽ എത്തിയ താരത്തെ കാണാനായി ജനസാ​ഗരമാണ് ഒഴികിയെത്തിയത്. പാട്ടും ഡാൻസുമായി ആരാധകരെ ആവേശത്തിലാക്കാനും താരം മറന്നില്ല. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോയും ചിത്രങ്ങളും. 

പച്ചയും കറുപ്പും നിറത്തിലുള്ള ഷർട്ടിൽ ​സ്റ്റൈലിഷായാണ് താരം എത്തിയത്. നീട്ടി വളർത്തിയ മുടി പിന്നിൽ ഒതുക്കിക്കെട്ടിയ ലുക്കിലായിരുന്നു. താരത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 'സുന്ദരി പെണ്ണെ' എന്ന ​ഗാനം ദുല്‍ഖര്‍ വേദിയില്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. 

സ്വയംവരാ സിൽക്സിന്റെ ഷോറൂം ഉദ്ഘാടനത്തിനായാണ് ദുൽഖർ എത്തിയത്. താരത്തിന്റെ വരവ് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. റോഡ് മുഴുവൻ ആരാധകരെക്കൊണ്ട് നിറയുകയായിരുന്നു. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് ​ഗതാ​ഗതം നിയന്ത്രിച്ചത്. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നടൻ ദുൽഖർ സൽമാനൊപ്പം സെൽഫി എടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച