ചലച്ചിത്രം

'കള്ളനോട്ട് നൽ‌കി പറ്റിച്ചു'; ദേവയാനിയമ്മയ്‌ക്ക് 'നല്ല നോട്ട് നൽകി' സന്തോഷ് പണ്ഡിറ്റ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കള്ളനോട്ട് നൽകി 93കാരിയെ പറ്റിച്ച സംഭവത്തിൽ സഹായഹസ്തവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയെ കള്ളനോട്ട് നൽകി യുവാവ് തട്ടിപ്പിനിരയാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ലോട്ടറി വിൽപ്പനക്കാരിയായിരുന്ന ദേവയാനിയുടെ പക്കൽ നിന്നും നൂറ് ലോട്ടറി ടിക്കറുകൾ യുവാവ് രണ്ടായിരത്തിന്റെ രണ്ട് കള്ളനോട്ട് നൽകിയാണ് തട്ടിയെടുത്തത്.വാർത്ത വന്നതിന് പിന്നാലെ നിരവധിയാളുകൾ ദേവയാനിയെ സഹായിക്കാൻ രം​ഗത്തെത്തിയിരുന്നു.

അതിന് പിന്നാലെ ഇപ്പോൾ സഹയാവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മുണ്ടക്കയത്ത് 93 വയസുള്ള അമ്മയെ കള്ളനോട്ട് നൽകി വഞ്ചിച്ചു എന്ന വാർത്ത അറിഞ്ഞ് അവരെ സന്ദർശിച്ചുവെന്നും കാര്യങ്ങൽ നേരിൽ മനസ്സിലാക്കുവാനും ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാൻ സാധിച്ചതായും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ