ചലച്ചിത്രം

ബിക്കിനിയിൽ കമൽഹാസനൊപ്പം താരസുന്ദരികൾ; ഓർമ ചിത്രവുമായി നടി രാധ

സമകാലിക മലയാളം ഡെസ്ക്

ഴയ കാലചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി രാധ. ‘ടിക് ടിക് ടിക്’എന്ന സിനിമയുടെ ഷൂട്ടിങിനിടെ കമൽഹാസനൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്വിം വെയറിൽ ​ഗ്ലാമറസ് ലുക്കിലാണ് കമൽഹാസനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരസുന്ദരിമാരെയാണ് ചിത്രത്തിൽ കാണുന്നത്. നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തിൽ കാണാം.

ഷൂട്ടിങ് നാളുകളിലെ പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത് എന്ന കുറിപ്പോടെയാണ് രാധ ചിത്രം പങ്കുവച്ചിരിക്കുന്നത്. “ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിങ് നാളുകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായിരുന്നു, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അന്ന് ഞങ്ങൾ നടത്തിയ അധ്വാനവും കരുത്തും വീണ്ടും ഓർത്തുപോവുകയാണ്.  ഞങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.  ഒപ്പം വളരെ അനായാസമായി അഭിനയിക്കുന്ന മാധവിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.’’- രാധ കുറിച്ചു. 

1981ൽ പുറത്തിറങ്ങിയ ടിക് ടിക് ടിക് മികച്ച വിജയമായിരുന്നു. പിന്നീട് ചിത്രം കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ അരങ്ങേറ്റം കുറിക്കുന്നത്. നടി അംബികയുടെ സഹോദരി കൂടിയാണ് രാധ. മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്