ചലച്ചിത്രം

-20 ഡി​ഗ്രി തണുപ്പിൽ പോലും തളരാത്ത ക്രൂ; ഷൂട്ടിന് എത്തിയ പാചകക്കാർ മുതൽ പൊലീസുകാർ വരെ; ലിയോ ടീമിന് നന്ദി പറഞ്ഞ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്


രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ. ചിത്രത്തിന്റെ കശ്മീരിലെ ഷെഡ്യൂൾ അടുത്തിടെയാണ് പൂർത്തിയായത്. ഇപ്പോൾ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. 

രണ്ട് മാസത്തോളം നീണ്ടു നിന്ന കശ്മീർ ഷൂട്ടിനിടയിൽ രാവും പകലും കഷ്ടപ്പെട്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ചില സമയത്ത് മൈനസ് 20 വരെ താപനില താഴ്ന്നിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളേയും ലിയോ ടീം ഒന്നിച്ച് നേരിടുകയായിരുന്നു. ശ്‍മിരില്‍ വിജയ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരെ വലിയ ആദരവോടെ കാണുന്നതെന്ന് വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ് പറഞ്ഞു. 

പാചകം ചെയ്യാൻ എത്തിയവരും ലൈറ്റ് ബോയും മുതൽ ഷൂട്ടിങ്ങിന്റെ സുരക്ഷയ്ക്കായി എത്തിയ പൊലീസുകാർ വരെ വിഡിയോയിൽ എത്തുന്നുണ്ട്. 56 ദിവസത്തോളം നീണ്ട ഷൂട്ടിങ്ങിനിടെ പലർക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും വിവാഹവും പ്രിയപ്പെട്ടവരുടെ മരണം വരെയുണ്ടായിട്ടും ഷൂട്ടിങ് നിർത്തിവയ്ക്കാതെ മുന്നോട്ടു പോയി എന്നുമാണ് പറയുന്നത്. 

വിക്രത്തിന്റെ വിജയത്തിനുശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ