ചലച്ചിത്രം

'രാത്രി ചായ കുടിക്കാൻ വരാൻ അവർ പറഞ്ഞു, ആ സ്ത്രീയുടെ പേര് പറയാനാവില്ല'; രവി കിഷൻ

സമകാലിക മലയാളം ഡെസ്ക്

സിനിമാ മേഖലയിൽ തുടക്കകാലത്ത് കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നവർ നിരവധിയാണ്. പലരും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടനും എംപിയുമായ രവി കിഷന്റെ തുറന്നു പറച്ചിലാണ്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്‍ത്രീ തന്നെ മോശം രീതിയിൽ സമീപിച്ചു എന്നാണ് രവി കിഷൻ പറഞ്ഞത്. പ്രമുഖ ടെലിവിഷൻ ഷോയ ആയ 'ആപ്‍കി അദാല'ത്തിലായിരുന്നു രവി കിഷൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

രാത്രി അവർ തന്നെ ചായകുടിക്കാൻ വിളിച്ചെന്നും കാര്യം മനസിലായപ്പോൾ ഒഴിഞ്ഞുമാറിയെന്നുമാണ് രവി കിഷൻ പറയുന്നത്. അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാൻ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്. സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാൻ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാൻ തള്ളിക്കളയും ചെയ്‍തു.- രവി കിഷൻ പറഞ്ഞു. 

സ്വന്തം ജോലിയെ സത്യസന്ധതയോടെ സമീപിക്കണം എന്നാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിരുന്നത്. എന്തായാലും എനിക്ക് ഒരു കുറുക്കു വഴി വേണ്ടായിരുന്നു. ഞാൻ പ്രതിഭയുള്ളയാളാണ് എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും രവി കിഷൻ പറഞ്ഞു. എന്തായാലും അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ വലിയ ചർച്ചയാവുകയാണ്. 

ഭോജ്പൂരി സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് രവി കിഷൻ. നിരവധി ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  'ആര്‍മി', 'ഹേരാ ഫേരി', 'തേരാ നാം, ലക്ക്', 'ഏജന്റ് വിനോദ്' തുടങ്ങിയവയാണ് രവി കിഷന്റെ പ്രധാന ചിത്രങ്ങള്‍. 'കാക്കി : ദ ബിഹാര്‍ ചാപ്റ്റര്‍ട എന്ന വെബ്‍സീരിസിലും വേഷമിട്ടു. രവി കിഷൻ ഗൊരഖ്‍പുരില്‍ നിന്നുള്ള എംപിയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു