ചലച്ചിത്രം

സൽമാൻ ഖാൻ മോശമായി പെരുമാറി; മാധ്യമപ്രവർത്തകന്റെ പരാതി റദ്ദാക്കി ബോംബെ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതി റദ്ദാക്കി ബോംബെ ഹൈക്കോടതി. മോശമായി പെരുമാറി എന്നാരോപിച്ചാണ് സല്‍മാന്‍ ഖാനും ബോഡിഗാര്‍ഡ് നവാസ് ഷെയ്ഖിനുമെതിരെ 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. തനിക്കെതിരായ മജിസ്‌ട്രേറ്റ് കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനും അംഗരക്ഷന്‍ നവാസും നല്‍കിയ ഹര്‍ജി അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

2019 ലാണ് മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ സല്‍മാന്‍ ഖാനും അംഗരക്ഷകന്‍ നവാസ് ശെഖിനുമെതിരെ പരാതി നല്‍കിയത്. 2022 മാര്‍ച്ചില്‍ പരാതി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി സല്‍മാനോടും അംഗരക്ഷകനോടും ഏപ്രില്‍ അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ സമന്‍സിനെതിരെ സല്‍മാന്‍ഖാനും നവാസും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ഹൈകോടതി സമന്‍സിന് സ്‌റ്റേ നല്‍കുകയും നടന്റെ ഹര്‍ജി പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു.

സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ പോകുന്നത് ചില മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ചതിന് തന്നെ നടനും അംഗരക്ഷകനും മര്‍ദിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അശോക് പാണ്ഡെയുടെ പരാതിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. സംഭവം നടന്ന സമയത്ത് താന്‍ അശോകിനോട് മിണ്ടിയിട്ടില്ലെന്നും താരം ഹര്‍ജിയില്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അശോക് പാണ്ഡെ എന്തുചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം പരാതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും സല്‍മാന്‍ ഖാന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ