ചലച്ചിത്രം

'ലോണ്‍ തിരിച്ചടയ്ക്കാനാവുന്നില്ല'; വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കൊറിയോഗ്രാഫര്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്


തെലുങ്കിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ചൈതന്യ ആത്മഹത്യ ചെയ്ത നിലയില്‍. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ആന്ധ്രപ്രദേശിലെ വീടിനുള്ളിലാണ് ചൈതന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമായത് എന്നാണ് സൂചനകള്‍. 

മരിക്കുന്നതിന് തൊട്ടുമുന്‍പായാണ് ചൈതന്യ വിഡിയോ പങ്കുവച്ചത്. എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് വിഡിയോയില്‍ പറയുന്നത്. കുടുംബത്തിനോടും സുഹൃത്തുക്കളോട് ക്ഷമാപണവും ചൈതന്യ നടത്തി. 

ഒരു പ്രശ്‌നവും എന്നെ അറിയിക്കാതെ എന്റെ അമ്മയും അച്ഛനും സഹോദരിയും എന്നെ നല്ലരീതിയില്‍ നോക്കി. എന്റെ എല്ലാ സുഹൃത്തുക്കളോടും ആത്മാര്‍ത്ഥമായി മാപ്പു പറയുന്നു. ഞാന്‍ ഒരുപാട് പേരെ ബുദ്ധിമുട്ടിച്ചു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ലോണെടുത്ത പണത്തിന്റെ കാര്യങ്ങളില്‍ എനിക്ക് എന്റെ നന്മ നഷ്ടപ്പെട്ടു. വായ്പ എടുക്കുക മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവ് ഒരാള്‍ക്ക് ഉണ്ടായിരിക്കണം.- ചൈതന്യ കുറിച്ചു. 

ചൈതന്യയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. പ്രമുഖ തെലുങ്ക് ഡാന്‍സ് ഷോ ആയ ധീയിലാണ് അവസാനമായി ചൈതന്യയെ കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി