ചലച്ചിത്രം

'നിങ്ങളുടെ നമ്പർ എന്റെ ഇൻബോക്സിൽ അയക്കൂ;' പല്ലു പൊടിഞ്ഞ നടന്റെ പേര് ചോദിച്ചയാളോട് ടിനി ടോം

സമകാലിക മലയാളം ഡെസ്ക്

ഹരി ഉപയോ​ഗത്തെക്കുറിച്ച് നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയിൽ നിന്നുള്ള പലരും ടിനി ടോമിനെതിരെ രം​ഗത്തെത്തി. പല്ലു പൊടിഞ്ഞ നടൻ ആരാണെന്ന് വെളിപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ അതിൽ പ്രതികരണവുമായി ടിനി ടോം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ പ്രശംസിച്ചുകൊണ്ട് ഉമ തോമസ് എംഎൽഎയും എഎം ആരിഫ് എംപിയും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ടിനി ടോം തന്റെ അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലർ എത്തിയത്. 'നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ അത് ഞാൻ എക്‌സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും'- എന്നായിരുന്നു ഇതിന് മറുപടിയായി കുറിച്ചത്. 

ലഹരി ഉപയോ​ഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് ടിനി ടോം നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ചായിരുന്നു ഉമ തോമസിന്റെ പോസ്റ്റ്. ടിനി ടോമിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹത്തിന് പിന്തുണ കൊടുക്കണമെന്നുമാണ് അവർ കുറിച്ചത്. നിലവിലെ സാഹചര്യത്തിൽ ടിനി ടോമിന്റെ പ്രസം​ഗം കൂടുതൽ പ്രസക്തമാണ് എന്നായിരുന്നു ആരിഫിന്റെ വാക്കുകൾ. ഒരു വ്യക്തിയെയോ സിനിമ മേഖലയേയോ അടച്ച് ആക്ഷേപിക്കാനല്ല മറിച്ച്, മയക്കുമരുന്നിന്റെ ഉപയോഗം ഒരു തലമുറയെ എങ്ങനെയാണ് ബാധിക്കുന്നതെന്നായിരുന്നു അദ്ദേഹം ഉദാഹരണം സഹിതം അവിടെ വിശദീകരിച്ചതെന്ന് ആരിഫ് കുറിച്ചു. 

ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടെന്നും അദ്ദേഹത്തിന്റെ പല്ല്  പൊടിഞ്ഞു തുടങ്ങിയെന്നുമാണ് ടിനി ടോം പറഞ്ഞത്. സിനിമ രം​ഗത്ത് ലഹരി ഉപയോ​ഗം വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മകന് സിനിമയിലേക്ക് അവസരം കിട്ടിയിട്ടും ലഹരി ഭയത്തിൽ വിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. അതിനു പിന്നാലെ ജോയ് മാത്യു, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ വിമർശനവുമായി രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ