ചലച്ചിത്രം

പൂളിലെ ട്യൂബിൽ ഇരിക്കാനുള്ള സണ്ണി ലിയോണിയുടെ പെടാപ്പാട്; 'വമ്പൻ പരാജയം'; രസകരമായ വിഡിയോയുമായി താരം

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് നായികയാണ് സണ്ണി ലിയോണി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരം പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ്. സ്വിമ്മിങ് പൂളിൽ കളിക്കുന്ന സണ്ണിയെയാണ് വിഡിയോയിൽ കാണുന്നത്. 

പൂളിൽ കിടക്കുന്ന റിങ്ങിൽ കയറിപ്പറ്റാൻ പെടാപ്പാട് പെടുകയാണ് സണ്ണി. പലരീതിയിൽ ശ്രമം നടത്തിയെങ്കിലും എല്ലാം വമ്പൻ പരാജയങ്ങളാവുകയായിരുന്നു. ഞാൻ എത്ര തവണ വീണെന്ന് പറയാമോ എന്ന ചോ​ദ്യത്തിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്യൂബിലേക്ക് ചാടുകയും ഇരുന്നുനോക്കുകയും ചെയ്യുന്നുണ്ടെങ്കിലും താരം മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ട്യൂബ് വച്ച് പൂളിൽ കളിക്കുന്ന മക്കളേയും വിഡിയോയിൽ കാണാം. 

എന്തായാലും ആരാധകർക്കിടയിൽ ചിരിപടർത്തുകയാണ് വിഡിയോ. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ കഷ്ടപ്പാട് തനിക്ക് അറിയാം എന്നായിരുന്നു ഒരാളുടെ കമന്റ്. പൂളിൽ തലയിടിക്കാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 21കാരിയെപ്പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ