ചലച്ചിത്രം

'ഹാപ്പി ബർത്ത്ഡേ ലാലേട്ടാ', നടനവിസ്മയത്തിന് 63ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രിയും മമ്മൂട്ടിയും

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും ഉൾപ്പടെ നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. 

പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ മമ്മൂട്ടി കുറിച്ചത്. മഞ്ജു വാര്യർ, പൃഥ്വിരാജ്, മുകേഷ് ഉൾപ്പടെ നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. 

ഹാപ്പി ബർത്ത്ഡേ ലാലേട്ടാ, നമ്മൾ ജീവിക്കുന്ന ജീവിതത്തെ എങ്ങനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ചതിന് നന്ദി. ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു.- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു കുറിച്ചു. ഹാപ്പി ബർത്ത്ഡേ അളിയാ നിന്റെ കളിയിക്കയുടെ ആശംസകൾ എന്നാണ് മുകേഷ് ആശംസിച്ചത്. പുതിയ ചിത്രമായ എമ്പുരാന്റെ പോസ്റ്ററിനൊപ്പമായിരുന്നു പൃഥ്വിരാജിന്റെ ആശംസ. 

1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹൻലാലിന്റെ ജനനം. നാടകത്തോടുള്ള സ്നേഹമാണ് മോഹൻലാലിനെ സിനിമയിലേക്ക് എത്തിക്കുന്നത്. 1978 സെപ്റ്റംബര്‍ മൂന്നിന് 'തിരനോട്ടം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ സ്ക്രീനിൽ എത്തി. മോഹൻലാലിന്റെ വില്ലൻ റോൾ ആരാധകരുടെ മനം കവർന്നു. വില്ലനായും സഹനടനായും തിളങ്ങിയതിനു ശേഷമാണ് മോഹൻലാൽ നായകനായി എത്തുന്നത്. നാല് പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ മലയാളികൾക്ക് ഓർത്തുവെക്കാൻ നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച