ചലച്ചിത്രം

ആദ്യമായി ഉംറ നിർവഹിച്ച് സഞ്ജന ​ഗൽറാണി, മനോഹര അനുഭവമെന്ന് താരം; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സഞ്ജന ​ഗൽറാണി. നടി നിക്കി ​ഗൽറാണിയുടെ സഹോദരിയായ സഞ്ജന 2020ൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇപ്പോൾ ആദ്യമായി ഉംറ നിർവഹിച്ചിരിക്കുകയാണ് താരം. മകന്റെ ആദ്യ ജന്മദിനത്തോട് അനുബന്ധിച്ചാണ് കുടുംബത്തിനൊപ്പം താരം പുണ്യസ്ഥലം സന്ദർശിച്ചത്. തന്റെ ആദ്യ ഉംറ സന്ദർശനത്തേക്കുറിച്ച് താരം കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 

കുടുംബത്തിനൊപ്പം ഉംറ നിര്‍വഹിക്കുന്നത് എത്ര മനോഹരമായ അനുഭവമാണ്. മേയ് 19ന് എന്റെ മകന്റെ ആദ്യത്തെ പിറന്നാളായിരുന്നു. അവന്റെ പിറന്നാളിന് ഉംറ നിര്‍വഹിക്കുക എന്നതിനേക്കാള്‍ മികച്ചതായി എന്താണ് ഉള്ളത്. ഞങ്ങള്‍ക്ക് തരുന്ന എല്ലാ സന്തോഷത്തിനും അനുഗ്രഹത്തിനും അള്ളാഹുവിനോട് നന്ദി പറയുന്നു. എന്റെ മുറിയില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. എന്റെ റൂമില്‍ നിന്ന് കബ ഷെരീഫിന്റെ മനോഹര കാഴ്ചകണ്ട് ആറു നേരെ നിസ്‌കാരം നടത്താന്‍ സാധിക്കുന്നുണ്ട്. ഇതെന്റെ ആദ്യത്തെ യാത്രയും ആദ്യത്തെ ഉംറയുമാണ്. മക്കയില്‍ നാല് ദിവസവും മൂന്നു രാത്രിയുമാണ് ഉള്ളത്. പരമ്പരാഗ മുസ്ലീം രീതിയില്‍ പൂര്‍ണമനസ്സോടെയാണ് ഞാന്‍ ഉംറ നിര്‍വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ഈ അവസരം വിനിയോഗിച്ചു. എല്ലാവർക്കും കൂടുതൽ സ്നേഹവും പോസിറ്റീവ് എനർജിയും ലഭിക്കട്ടെ- സഞ്ജന കുറിച്ചു.

ഭർത്താവ് ഡോക്ടര്‍ അസീസ് പാഷയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പരമ്പരാ​ഗത മുസ്ലീം വേഷത്തിലാണ് സഞ്ജനയെ കാണുന്നത്. 2020ൽ സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മഹിറ എന്ന പേരും സഞ്ജന സ്വീകരിച്ചിരുന്നു.  കാസനോവ, കിങ് ആന്‍ഡ് കമ്മീഷണര്‍ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ സഞ്ജന. 2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും അഭിനയരം​ഗത്ത് സജീവമാണ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം