ചലച്ചിത്രം

അക്ഷയ്‌ കുമാറുമായി പിരിഞ്ഞപ്പോൾ തകർന്നു, സിനിമകൾ കുറഞ്ഞു, തൊഴിൽരഹിതയായി: രവീണ ടണ്ടൻ

സമകാലിക മലയാളം ഡെസ്ക്

ക്ഷയ്‌ കുമാറുമായുള്ള വിവാഹ നിശ്ചയം മുടങ്ങിയതോടെ താൻ കടുത്ത മാന‌സിക സംഘർഷത്തിലേക്ക് വീണിരുന്നുവെന്ന് നടി രവീണ ടണ്ടൻ. വിഷാദത്തിലേക്ക് വീണു പോയ താൻ തിരിച്ചു വന്നതിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് രവീണ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു രവീണ-അക്ഷയ് കുമാർ. എവർ​ഗ്രീൻ സൂപ്പർഹിറ്റുകളായ ‘മേം ഖിലാഡി തു അനാരി’, മൊഹ്റ’ എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും പിന്നീട് പ്രണയത്തിലായി. വിവാഹ നിശ്ചയം വരെ എത്തിയെങ്കിൽ അധികം വൈകാതെ ആ ബന്ധം തകർന്നു. അക്ഷയ്‌ കുമാറുമായി പിരിഞ്ഞതിന് പിന്നാലെ തകർന്നു പോയെന്ന് രവീണ വെളിപ്പെടുത്തുന്ന ഒരു പഴയ വിഡിയോ വൈറലായതോടെ വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ അതിജീവനത്തെ കയ്യടിക്കുകയാണ് ആരാധകർ.

അക്ഷയ്‌ കുമാറുമായുള്ള ബന്ധം പിരിഞ്ഞതോടെ ആകെ തകർന്നു പോയി. സിനിമകൾ കുറഞ്ഞു. തൊഴിൽ രഹിതയായതോടെ താൻ കടുത്ത മാനസിക സംഘർഷത്തിലായെന്നും രവീണ വിഡിയോയിൽ പറയുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ താൻ കാറുമെടുത്ത് ദീർഘയാത്ര ചെയ്യുമായിരുന്നുവെന്നും രവീണ പറഞ്ഞു. 

'ഒരിക്കൽ രാത്രി യാത്രക്കിടെ മുംബൈയിലെ ചേരിയിൽ താമസിക്കുന്ന വരെ ഞാൻ കണ്ടു. ആ സമയത്ത് ദൈവം എന്നോട് അവരുടെ കഷ്ടപ്പാടുകളെ  കുറിച്ചു പറയുന്നതു പോലെ തോന്നി. നീ മേഴ്സിഡസ് കാർ ഓടിച്ചു കൊണ്ടിരിക്കുകയാണ്. നിനക്ക് രണ്ടു കയ്യും കാലും ഉണ്ട്. ആളുകൾ നിന്നെ സുന്ദരി എന്ന് വിളിക്കുന്നു. നിനക്കു ഭക്ഷണം വിളമ്പിത്തരാൻ വരെ ആളുകൾ ഉണ്ട്. നീ വീട്ടിൽ തിരിച്ചു പോകണം. എസി ഓണാക്കി കിടന്നുറങ്ങണം. പക്ഷേ, ചേരിയിലെ ജീവിതം അങ്ങനെയല്ല. മദ്യപിച്ചെത്തിയ ഒരാൾ ഭാര്യയെ തല്ലുന്നു. അവരുടെ കുഞ്ഞ് വീടിനു പുറത്തു നിൽക്കുന്നു.

മഴവെള്ളം അകത്തു പ്രവേശിക്കുന്നതു തടയാനായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡ് മറയ്ക്കാൻ ശ്രമിക്കുകയാണ് ഒരു സ്ത്രീ.’ ഇതായിരുന്നു ദൈവം എന്നോടു പറഞ്ഞത്. ഇതോടെ എന്റെ ചിന്താഗതി മാറി. എന്റെ ജീവിതത്തിൽ എന്താണ് ഇല്ലാത്തത്? ഞാൻ എന്തിനാണ് കരയുന്നത്? എന്ന് ഞാൻ എന്നോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.'– രവീണ പറഞ്ഞു. 1995 ലായിരുന്നു ഇവരും തമ്മിലുള്ള വിവാഹ നിശ്ചയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി