ചലച്ചിത്രം

കാണാതായിട്ട് നാലു മാസം; ബ്രസീലിയന്‍ നടന്റെ മൃതദേഹം പെട്ടിയിലാക്കി കുഴിച്ചുമൂടിയ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: നാലു മാസം മുന്‍പ് കാണാതായ ബ്രസീലിയന്‍ നടന്‍ ജെഫെര്‍സണ്‍ മഷാദോയുടെ മൃതദേഹം കണ്ടെത്തി. മരപ്പെട്ടിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റിയോ ഡി ജനീറോയിലെ ഒരു വീട്ടില്‍ നിന്നാണ് മൃതദേഹം അടങ്ങിയ പെട്ടി കണ്ടെടുത്തത്. 

നടനെ കാണാതായതിനു പിന്നാലെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. നടന്റെ കുടുംബ സുഹൃത്ത് സിന്റിയ ഹില്‍സെന്‍ഡെഗറാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മരണം സ്ഥിരീകരിച്ചു.

ചങ്ങലകൊണ്ട് ബന്ധിച്ച് നിലയിലായിരുന്നു 44 കാരന്റെ മൃതദേഹം. വീടിന്റെ മുറ്റത്ത് ആറടി താഴ്ചയില്‍ മരപ്പെട്ടികുഴിച്ചിട്ട ശേഷം അവിടെ കോണ്‍ഗ്രീറ്റ് ചെയ്തിരുന്നു. നടന്റെ വീട്ടിലുള്ളതുപോലെ തന്നെയുള്ള പെട്ടിയിലാണ് അടക്കം ചെയ്തിട്ടുള്ളതെന്ന് കുടുംബ അഭിഭാഷകന്‍ ജെയ്‌റോ മഗല്‍ഹേസ് പറഞ്ഞു. വിരലടയാളം വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കഴുത്തില്‍ അടയാളമുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുമെന്നും കുടുംബം വ്യക്തമാക്കി. 

മൃതദേഹം കണ്ടെത്തിയ വീട് വാടകയ്‌ക്കെടുത്ത ആള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഒരു മാസം മുന്‍പാണ് ഇയാളെ അവസാനമായി കണ്ടത്. മഷാദോയുമായി ബന്ധമുള്ളയാളാണ് കൊലയാളി എന്നാണ് വിലയിരുത്തപ്പെടുന്നത്. നടന്റെ എട്ട് നായകളെ വീടിനുള്ളില്‍ അനാഥരാക്കിയ നിലയില്‍ കണ്ടെത്തിയതോടെയാണ് നടനെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. മാസങ്ങളോളം നടന്റെ പേരിലുള്ള സന്ദേശങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളില്‍ അസ്വഭാവികത തോന്നിയതോടെ അമ്മയാണ് പരാതി നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍