ചലച്ചിത്രം

'ലഹരി ഉപയോ​ഗിക്കാത്ത സിനിമാപ്രവർത്തകരിൽ നിന്നും പ്രശ്നങ്ങളുണ്ടാകാറുണ്ട്'; മംമ്ത മോഹൻദാസ്

സമകാലിക മലയാളം ഡെസ്ക്

സിനിമാലോകത്തെ ലഹരി ഉപയോ​ഗം ചർച്ചയാവാൻ തുടങ്ങിയിട്ട് നാളുകളേറെയാണ്. ഇതിനോടകം നിരവധി പേരാണ് സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളത്. എന്നാൽ ലഹരി ഉപയോ​ഗിക്കാത്തവരിൽ നിന്നും പ്രശ്നങ്ങളുണ്ടാകാറുണ്ട് എന്ന് പറയുകയാണ് നടി മംമ്ത മോഹൻദാസ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൈവിന്റെ പ്രചാരണത്തിന് ദുബായിൽ എത്തിപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

ലഹരി ഉപയോഗിക്കാത്ത സിനിമാപ്രവർത്തകരുടെയും ഭാഗത്തു നിന്ന് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുടുംബ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് കാരണങ്ങള്‍ എന്നിവ പല അഭിനേതാക്കളെയും ബാധിക്കാറുണ്ട്. മിക്കവരും പ്രഫഷനൽ ആയതിനാൽ അവരിൽ നിന്ന് മികച്ച പ്രകടനം ലഭിക്കാൻ പലപ്പോഴും റി ടേക്കുകൾ എടുക്കേണ്ടി വരുന്നു. ഇത്തരം സമയങ്ങളിൽ കൂടെ അഭിനയിക്കുന്നവർക്ക് പരമാവധി പിന്തുണ നൽകാൻ ശ്രമിക്കാറുണ്ട്.- മംമ്ത മോഹൻദാസ് പറഞ്ഞു. 

സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന പ്രിയ വാര്യരും പ്രതികരണവുമായി എത്തി. കൂടെ അഭിനയിക്കുന്നവർ ലഹരിക്ക് അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്നായിരുന്നു നടി പ്രിയാ വാര്യർ പറഞ്ഞത്. ലഹരി ഉപയോഗിച്ച് ആരുടെ ഭാഗത്തുനിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ല. ഉറക്കമില്ലായ്മ, ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്നമെന്ന് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു