ചലച്ചിത്രം

'ഹോളിവുഡ് സിനിമ ഹിന്ദിയില്‍ എടുത്തിരുന്നെങ്കില്‍ ഇര്‍ഫാന്‍ ഖാന് ഓസ്‌കര്‍ ലഭിക്കുമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് ഇര്‍ഫാന്‍ ഖാന്‍. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഇര്‍ഫാനെക്കുറിച്ചുള്ള ഭാര്യ സുദപ സിക്ദറിന്റെ വാക്കുകളാണ്. ഇംഗ്ലീഷാണ് ഇര്‍ഫാന് തടസമായതെന്നും ഹോളിവുഡ് സിനിമ ഹിന്ദിയില്‍ എടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് ഓസ്‌കര്‍ ലഭിക്കുമായിരുന്നു എന്നുമാണ് സുദപ പറഞ്ഞത്. 

അദ്ദേഹത്തിന്റെ മാതൃഭാഷ ഹിന്ദിയാണ്. പഠിച്ചതെല്ലാം ഹിന്ദിയിലാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കുറച്ച് സമയമെടുത്തെന്നാണ് എനിക്ക് തോന്നുന്നത്. അത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഭാഷയാണ് തടസമായത് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ എപ്പോഴും അദ്ദേഹത്തോട് പറയുമായിരുന്നു, ഹോളിവുഡ് ചിത്രം ഹിന്ദിയില്‍ എടുത്തിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഓസ്‌കര്‍ ലഭിക്കുമായിരുന്നെന്ന്.- സുദപ പറഞ്ഞു. 

2020 ഏപ്രിലിലാണ് ഇര്‍ഫാന്‍ വിടപറയുന്നത്. കാന്‍സറിനെ തുടര്‍ന്നായിരുന്നു മരണം. ലൈഫ് ഓഫ് ലൈ, ജുറാസിക് വേള്‍ഡ്, ഇന്‍ഫെര്‍നോ, സ്ലംഡോഗ് മില്യണേയര്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഇര്‍ഫാന്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം