ചലച്ചിത്രം

'മുഖപടം മാറ്റാതെയാണ് അന്ന് ഞാന്‍ ഭക്ഷണം കഴിച്ചത്, അത് എന്റെ തീരുമാനമാണ്'; സൈറ വസീം

സമകാലിക മലയാളം ഡെസ്ക്

ആമിര്‍ ഖാന്റെ മകളുടെ വേഷത്തില്‍ ബോളിവുഡ് അരങ്ങേറ്റം. ദംഗല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരമാണ് സൈറ വസീം. എന്നാല്‍ മൂന്നു സിനിമയില്‍ അഭിനയിച്ചതിനു ശേഷം സൈറ സിനിമ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. മതപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു സൈറയുടെ പിന്‍വാങ്ങല്‍. സിനിമ ഉപേക്ഷിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സൈറയുടെ പുതിയ ട്വീറ്റാണ്. 

മുഖപടം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു താരം. മുഖംപടം നീക്കാതെ ഭക്ഷണം കഴിക്കേണ്ടിവരുന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പാണോ എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ അനുഭവമാണ് സൈറ അതിന് മറുപടിയായി കുറിച്ചത്. 

ഒരു വിവാഹത്തില്‍ പങ്കെടുത്തു. ഇതുപോലെ തന്നെ ഭക്ഷണം കഴിച്ചു. അത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്. മുഖംപടം മാറ്റാന്‍ എന്റെ കൂടെയുണ്ടായിരുന്നവര്‍ എല്ലാം പറഞ്ഞിട്ടും ഞാനത് ചെയ്തില്ല. ഞങ്ങള്‍ ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടിയല്ല. ഇത് സഹിച്ചോളൂ.- എന്നാണ് സൈറ വസിം കുറിച്ചത്. പോസ്റ്റിന് താഴെ സൈറയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. 

2016ല്‍ ദംഗല്‍ സിനിമയിലൂടെ അരങ്ങേറിയ സൈറ 2019ലാണ് സിനിമ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ സൈറ ശക്തമായ വേഷത്തില്‍ എത്തിയിരുന്നു. അതിനു പിന്നാലെ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്