ചലച്ചിത്രം

മലൈക്കോട്ടെ വാലിബൻ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി; ചലച്ചിത്ര പ്രവർത്തകൻ കാർത്തിക് ചെന്നൈ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മലയാള ചലച്ചിത്ര പ്രവർത്തകൻ കാർത്തിക് ചെന്നൈ അന്തരിച്ചു. ലെയ്സൺ ഓഫിസൽ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ചെന്നൈയിൽ നടക്കുന്ന ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഷൂട്ടിങ് തിരക്കിലായിരുന്നു. ഫെഫ്‍ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ അംഗമാണ്. 

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലി അർപ്പിച്ചു. "ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് ചെന്നൈ കർമ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ  പ്രിയങ്കരനായിരുന്നു. സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ. 

നിർമാതാവ് ഷിബു ജി സുശീലൻ പങ്കുവച്ച കുറിപ്പ് വായിക്കാം; വളരെ വിഷമത്തോടെയാണ് ഈ മരണവാർത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കാർത്തിക് ചെന്നൈ അന്തരിച്ചു.ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടക്കുന്ന"മല്ലൈകോട്ടെ വാലിബനിൽ" വർക്ക്‌ ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവർത്തകമായിരുന്നു..എന്റെ സിനിമ ജീവിതം തുടങ്ങുന്നത് മുതൽ 30 വർഷങ്ങളുടെ സൗഹൃദം..... 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു