ചലച്ചിത്രം

തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച് ‘2018’ ഇനി ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച്, കളക്ഷൻ റെക്കോർഡുകൾ വാരിക്കൂട്ടിയ, ജൂഡ് ആന്തണി ജോസഫ് ചിത്രം '2018-എവരിവൺ ഈസ് എ ഹീറോ' ഇനി ഒടിടിയിലേക്ക്. പ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം ജൂൺ ഏഴിന് ഒടിടിയിലെത്തും. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. 

ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയ ‘2018’ കേരളത്തിനുപുറമെ യുഎസിലും യൂറോപ്പിലും വരെ വിജയം നേടി. സൗത്ത് കൊറിയയിലടക്കം സിനിമ റിലീസ് ചെയ്തു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, കലൈയരസൻ, തൻവി റാം, നരേൻ, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ശിവദ, വിനിതാ കോശി ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു