ചലച്ചിത്രം

'നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്'; മമ്മൂട്ടിയുടെ വാക്കുകളുമായി മനോജ് കുമാർ

സമകാലിക മലയാളം ഡെസ്ക്

കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ബാങ്കിൽ നിന്ന് ലോൺ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ മനോജ് കുമാറിന്റെ പോസ്റ്റ് ആണ്. മമ്മൂട്ടിയുടെ വാക്കുകൾക്കൊപ്പമായിരുന്നു മനോജിന്റെ പോസ്റ്റ്. 

"നിങ്ങളുടെ കാല് ചേറിൽ പതിയുമ്പോഴാണ് .... ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത് " ഇത് ഞാൻ പറഞ്ഞതല്ല .... മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കൽ പറഞ്ഞത് .... മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട് ..."ജയ് ജവാൻ .... ജയ് കിസാൻ" .....സ്കൂൾതലം മുതൽ പഠിച്ചതാ .... മറക്കില്ല മരണം വരെ- എന്നാണ് മനോജ് കുറിച്ചത്. 

കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ആണ് കഴിഞ്ഞദിവസം മരിച്ചത്. പ്രസാദിന്റെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം