ചലച്ചിത്രം

'എനിക്ക് എല്ലാ സ്ത്രീകളോടും ക്രഷ്': അമിതാഭ് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് അമിതാഭ് ബച്ചന്‍. 81ാം വയസിലും സിനിമയിലും ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുകയാണ് താരം. താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കോന്‍ ബനേക ക്രോര്‍പതിയില്‍ നിന്നുള്ള ബിഗ് ബിയുടെ വിഡിയോ ആണ്. ലോകത്തെ എല്ലാ സ്ത്രീകളോടും തനിക്ക് ക്രഷ് ആണെന്നാണ് താരം പറയുന്നത്. 

ജൂനിയര്‍ സ്‌പെഷ്യല്‍ വീക്കാണ് ഷോയില്‍ നടക്കുന്നത്. അഞ്ചാം ക്ലാസുകാരനായ അത്യുക്ത് ബെഹുറായാണ് മത്സരാര്‍ത്ഥി. നിരവധി പെണ്‍കുട്ടികള്‍ക്ക് അത്യുക്തിനോട് ക്രഷ് ഉണ്ടെന്ന് സഹോദരി ഷോയ്ക്കിടയില്‍ പറയുന്നുണ്ട്. ഇതിന്റെ പേരില്‍ അമിതാഭ് ബച്ചന്‍ കുട്ടിമത്സരാര്‍ത്ഥിയെ കളിയാക്കുകയായിരുന്നു. ഇതോടെ എത്ര പെണ്‍കുട്ടികളോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നായി അത്യുക്തിന്റെ ചോദ്യം. ഇതിനായിരുന്നു താരത്തിന്റെ മറുപടി. 

ഈ ലോകത്തിലെ എല്ലാ സ്ത്രീകളോടും എനിക്ക് ക്രഷ് ഉണ്ട്. കാരണം എല്ലാവരും സുന്ദരികളാണ്. ഇവിടെ ഇരിക്കുന്ന എല്ലാ സ്ത്രീകളോടും എനിക്ക് ക്രഷ് ഉണ്ട്. ഇവിടെ ഇരിക്കുന്ന എല്ലാ പുരുഷന്മാരും എന്റെ സുഹൃത്തുക്കളാണ്.- അമിതാഭ് ബച്ചന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്