ചലച്ചിത്രം

'ഫോളോവേഴ്‌സ് 30,000 ആകണം'; വീട്ടുജോലിക്കാരിക്കൊപ്പം വിഡിയോ എടുത്ത് അല്ലു അര്‍ജുന്‍, വൈറല്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. പുഷ്പ റിലീസായതോടെ പാന്‍ ഇന്ത്യന്‍ താരമായി മാറി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വീട്ടുജോലിക്കാരിക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ വിഡിയോ ആണ്. 

അല്ലു അര്‍ജുന്‍ വീട്ടില്‍ ജോലി ചെയ്യുന്ന അശ്വിനി എന്ന പെണ്‍കുട്ടിക്കൊപ്പമുള്ളതാണ് വിഡിയോ. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടണം എന്നാണ് അശ്വിനിയുടെ ആഗ്രഹം. ഇതിനായാണ് അല്ലു അര്‍ജുന്റെ സഹായം തേടിയത്. ഈ വിഡിയോ ഇട്ടാല്‍ നിനക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടുമെന്ന് അശ്വിനിയോട് അല്ലു അര്‍ജുന്‍ പറയുന്നുണ്ട്. ഇപ്പോള്‍ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് ചോദിച്ചപ്പോള്‍ 13,000 എന്നായിരുന്നു മറുപടി. എത്ര ഫോളോവേഴ്‌സ് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്. അതിന് 30,000 എന്നാണ് പെണ്‍കുട്ടി മറുപടി പറയുന്നത്. ഈ വിഡിയോ പോസ്റ്റ് ചെയ്താല്‍ അത്ര ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉറപ്പായും കിട്ടും എന്നാണ് അശ്വിനി പറയുന്നത്. നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം എന്ന് താരം പറയുന്നതും വിഡിയോയില്‍ കാണാം. 

അശ്വിനി തന്നെയാണ് വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. അണ്ണനു വേണ്ടി ഫോളോ ചെയ്യാം എന്നാണ് ആരാധകരുടെ കമന്റുകള്‍. വീട്ടുജോലിക്കാരിയുടെ ആ​ഗ്രഹം നിറവേറ്റാനായി വിഡിയോയിൽ ഒന്നിച്ച് എത്തിയതിന് താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.  മണിക്കൂറുകള്‍കൊണ്ട് 20,000 ത്തോട് അടുത്തിരിക്കുകയാണ് അശ്വിനിയുടെ ഫോളോവേഴ്‌സ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍