ചലച്ചിത്രം

സുന്ദരിയായിരിക്കാന്‍ ഉപ്പ് തീര്‍ത്തും ഒഴിവാക്കി, പലവട്ടം ബോധം കെട്ടുവീണു; ശ്രീദേവിയുടെ മരണത്തെക്കുറിച്ച്‌ ബോണി കപൂർ 

സമകാലിക മലയാളം ഡെസ്ക്

മിതമായ ആരോ​ഗ്യ സംരക്ഷണമാണ് ശ്രീദേവിയുടെ മരണത്തിന് കാരണമെന്ന്‌ ഭർത്താവ് ബോണി കപൂർ. സ്ക്രീനിൽ സുന്ദരിയായി കാണാൻ 
ഉപ്പൊഴിവാക്കിയുള്ള കർശനമായ ഭക്ഷണക്രമമായിരുന്നു നടി പിന്തുടർന്നിരുന്നത്. ഇതുമൂലം പലപ്പോഴും ശ്രീവേദിയുടെ ബോധം മറഞ്ഞു പോകുമായിരുന്നുവെന്നും ബോണി കപൂർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായാണ് ബോണി കപൂർ പ്രതികരിക്കുന്നത്. 

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് 48 മണിക്കൂർ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. അതോടെയാണ് ഇക്കാര്യത്തെ കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചത്. എന്നെ ചോദ്യം ചെയ്യാൻ മാധ്യമങ്ങളുടെ ഭാ​ഗത്ത് നിന്നും നല്ല സമ്മർദ്ദം ഉണ്ടായിരുന്നതായി പൊലീസ് അന്ന് പറഞ്ഞിരുന്നു. നുണപരിശോധന ഉൾപ്പെടെ എല്ലാ പരിശോധനകളിലൂടെയും കടന്നുപോയി. അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ശ്രീദേവിയുടേത് ആകസ്‌മികമായി സംഭവിച്ച മരണമാണെന്ന് എല്ലാവർക്കും ബോധ്യമായെന്നും ബോണി കപൂർ പറഞ്ഞു. 

സ്ക്രീനിൽ തന്നെ നന്നായി കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അതിനായി പലപ്പോഴും അവൾ പട്ടിണി കിടക്കാറുണ്ടായിരുന്നു. എന്നെ വിവാഹം കഴിച്ച സമയത്തും രണ്ടു മൂന്നു തവണ അവൾക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബ്ലഡ് പ്രഷർ താഴുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആഹാരത്തിൽ ഉപ്പ് ഉൾപ്പെടുത്തണമെന്ന് പറയുമ്പോൾ അതൊന്നും അവൾ ​ഗൗരവമായി കാണാറില്ലായിരുന്നു. അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി.

ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ നടൻ നാ​ഗാർജുന വീട്ടിൽ വന്നിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയ്ക്കിടെ അവൾ ക്രാഷ് ഡയറ്റിലായിരുന്നുവെന്നും അങ്ങനെ അവൾ കുളിമുറിയിൽ വീണു പല്ല് പൊട്ടിയെന്നും അദ്ദേഹം തന്നോട് പറഞ്ഞതായും ബോണി കപൂർ പറഞ്ഞു. 2018 ലാണ് നടി ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം