ചലച്ചിത്രം

മാസ് ലുക്കിൽ രജനീകാന്ത് കോവളത്ത്, വൈറലായി എഐ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം തലൈവർ 170ന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായി തിരുവനന്തപുരത്താണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ലോക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ കോവളത്തുനിന്നുള്ള രജനിയുടെ മാസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷർട്ട് ധരിക്കാതെ ചെറിയ നിക്കർ മാത്രം ധരിച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. എന്നാൽ ഇത് യഥാർത്ഥ ചിത്രങ്ങൾ അല്ല. എഐയുടെ സഹായത്തോടെ ആരാധകർ ചെയ്ത സ്റ്റില്ലുകളാണ് ഇത്. 

തലൈവർ 170 ചിത്രീകരണം തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം. മലയാളത്തിൽ നിന്ന് മഞ്ജു വാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി 10 ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകും. 

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്‌ക്ക് ശേഷം അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 170. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി