ചലച്ചിത്രം

'ഞാനിപ്പോൾ സ്കൂളിൽ പഠിക്കുകയാണ്'; 10ാം ക്ലാസുകാരി തമന്നയുടെ വിഡിയോ, 21കാരിയെപ്പോലെയെന്ന് കമന്റുകൾ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും നിറഞ്ഞു നിൽക്കുകയാണ് തമന്ന. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് തമന്നയുടെ പഴയ വിഡിയോ ആണ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തേതാണ് വിഡിയോ. തന്റെ പരീക്ഷയെക്കുറിച്ചെല്ലാം താരം പറയുന്നുണ്ട്. 

‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.’- എന്നാണ് തമന്ന പറയുന്നത്. 

2005ൽ പുറത്തിറങ്ങിയ ‘ചാന്ദ് സാ റോഷന്‍ ചെഹ്‍രാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയുടെ റിലീസ് സമയത്തേതാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ. ആരാധകർക്കിടയിൽ വൻ വൈറലാവുകയാണ് വിഡിയോ. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഇത്ര ചെറിയ പ്രായത്തിൽ എത്ര പക്വതയോടെയാണ് സംസാരിക്കുന്നതെന്നും കമന്റുകളുണ്ട്. 

സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അതേ വർഷം തന്നെ തമന്നയുടെ ഒരു തെലുങ്ക് ചിത്രവും എത്തിയിരുന്നു. ശ്രീ എന്ന ചിത്രമായിരുന്നു ഇത്. 2016 ലാണ് കേഡി എന്ന ചിത്രത്തിലൂടെ തമന്ന തമിഴില്‍ എത്തുന്നത്. തെന്നിന്ത്യയിൽ സൂപ്പർതാരമായി വളർന്നതിനുശേഷമാണ് തമന്ന വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുപോകുന്നത്. ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം