ചലച്ചിത്രം

'അന്ന് കൈ തന്ന് പിരിഞ്ഞതാണ്, ഇനി സാറില്ലെന്ന് ഓർക്കുമ്പോൾ മരവിപ്പാണ്': കുറിപ്പുമായി ​ഗോപിക അനിൽ

സമകാലിക മലയാളം ഡെസ്ക്

സീരിയൽ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത വേർപാട് ടെലിവിഷൻ ലോകത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. പ്രിയ സംവിധായകനെ കണ്ട് ആദരാഞ്ജലി അ‌ർപ്പിക്കാനായി സീരിയൽ താരങ്ങൾ ഒന്നാകെ എത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് സാന്ത്വനം സീരിയലിലെ നടി ​ഗോപിക അനിൽ പങ്കുവച്ച കുറിപ്പാണ്. സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ​ഗോപിക അവതരിപ്പിക്കുന്നത്. അവസാനമായി സെറ്റിൽ നിന്ന് തിരിച്ചുവരുമ്പോൾ അദ്ദേഹം എല്ലാ ആശംസകളും നൽകി കൈതന്നാണ് പിരിഞ്ഞത് എന്നാണ്. ഇനി തിരിച്ചുചെല്ലുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ലെന്നും ​ഗോപിക കുറിച്ചു. 

​ഗോപിക അനിലിന്റെ കുറിപ്പ് വായിക്കാം

ഗോപിക അനിൽ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയിൽ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടമുള്ള ഒരാൾ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയൽ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് ആദിത്യൻ സാറിനാണ്.

അദ്ദേഹം പലപ്പോഴും സെറ്റിൽ ഈ സാന്ത്വനം എന്ന സീരിയൽ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവർഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റിൽ ഇരിക്കുമ്പോൾ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷൻ കേൾക്കുമ്പോൾ കിട്ടുന്ന എനർജി വേറെ എവിടെയും കിട്ടാറില്ല.

അവസാനമായിട്ട് ആ സെറ്റിൽ നിന്ന് തിരിച്ചു വരുമ്പോൾ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാൻ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോൾ സാറില്ല എന്നത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഇപ്പോഴും ആ ഫാക്ട് മനസ്സ് അംഗീകരിക്കുന്നില്ല.

അടുത്ത ഷെഡ്യൂളിൽ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാർത്ഥനയോടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു