ചലച്ചിത്രം

'സ്നേഹം കൂടുമ്പോൾ അവൾ ഭക്ഷണമുണ്ടാക്കും, എന്റെ ഭാ​ഗ്യമാണ് മഹാലക്ഷ്മി': ഒന്നാം വിവാഹവാർഷികത്തിൽ രവീന്ദർ ചന്ദ്രശേഖരൻ

സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം രൂക്ഷമായ സൈബർ ആക്രമണത്തിനാണ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും ഇരയായത്. പണം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത് എന്നായിരുന്നു ആരോപണം. കടുത്ത ബോഡി ഷെയ്മിങ്ങിനും ഇരുവരും ഇരയായി. ഇപ്പോൾ ഒന്നാം വിവാഹവാർഷികത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രവീന്ദർ ചന്ദ്രശേഖർ. തന്റെ ഭാ​ഗ്യമാണ് മഹാലക്ഷ്മി എന്നാണ് രവീന്ദർ പറയുന്നത്. തങ്ങളുടെ ബന്ധം മൂന്നു മാസം നീണ്ടു നിൽക്കില്ല എന്ന് പ്രവചിച്ചവർക്ക് മറുപടി നൽകാനും മറന്നില്ല.

രു വർഷം എത്ര വേഗമാണ് മുന്നോട്ടുപോയത്. കഴിഞ്ഞ വർഷം തമിഴകത്ത് ഏറ്റവും ചർച്ചയായ ഒന്നാണ് നമ്മുടെ വിവാഹം. പോകുന്ന സ്ഥലങ്ങളിലെല്ലാം എക്സ്പോ ഷോയിലെ ഒരു പീസ് പോലെയാണ് എല്ലാവരും എന്നെ നോക്കിയിരുന്നത്. ഇതെങ്ങനെ സംഭവിച്ചു, ഉറപ്പായും പൈസയ്ക്കു വേണ്ടി തന്നെയാണ്. മൂന്ന് മാസം മുന്നോട്ടു പോകുമോ? എന്നൊക്കെയാണ് ആളുകൾ പറഞ്ഞിരുന്നത്. 

എനിക്കും ഇടയ്ക്ക് തോന്നിയിരുന്നു ഇവൾക്കിതെന്തൊരു മനോഭാവമാണെന്ന്. കോലം വരയ്ക്കുന്നു, വീട്ടിലെ ജോലികളും ഒക്കെ ചെയ്യുന്നു. ഒരു സീരിയൽ ലെവൽ. അതി രാവിലെ എഴുന്നേറ്റ് കുളിച്ച് കോലം വരച്ച് നല്ല കോഫി തരുന്നു. മൂന്നു മാസം കഴിയുമ്പോൾ സ്വിഗി ആയിരിക്കും ശരണമെന്നു ഞാൻ മനസ്സിൽ വിചാരിച്ചു. എന്നാൽ ഇത് ടിവിയിൽ കാണുന്നതുപോലുള്ള രംഗങ്ങളേ ആയിരുന്നില്ല. ഇത് കടുത്ത സ്നേഹം തന്നെ. സ്നേഹം കൂടുമ്പോൾ ഭക്ഷണം ഉണ്ടാക്കും. അപ്പോഴാണ് എന്റെ ഇൻഷുറന്‍സ് പോളിസിയെക്കുറിച്ച് ഓർമ വരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇവള്‍ എന്നോടു കാണിക്കുന്ന സ്നേഹത്തിന് ഞാൻ അർഹനാണോ എന്നുപോലും അറിയില്ല. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി.- മഹീന്ദർ കുറിച്ചു, 

മറുപടിയുമായി മഹാലക്ഷ്മിയും എത്തി. തനിക്കും മകന്‍ സച്ചിനും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചതാണ് രവീന്ദര്‍ എന്നാണ് മഹാലക്ഷ്മി പറഞ്ഞത്. കടലോളം സ്‌നേഹമുണ്ട് അദ്ദേഹത്തോട്. പക്ഷേ എന്തൊക്കെ പറഞ്ഞാലും താന്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍നിന്നു പിന്മാറില്ലെന്നും മഹാലക്ഷ്മി കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ക്രീസില്‍ കോഹ്‌ലി; 10 ഓവറില്‍ മഴ, ആലിപ്പഴം വീഴ്ച; ബംഗളൂരു- പഞ്ചാബ് പോര് നിര്‍ത്തി

ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി