ചലച്ചിത്രം

'ക്രേസി ഫ്രണ്ട്': മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി ചാക്കോച്ചനും പിഷാരടിയും

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ സൂപ്പർ താരമായി മാറിയ മഞ്ജു മലയാളവും കടന്നു തമിഴിൽ എത്തിനിൽക്കുകയാണ്. സിനിമയ്ക്കുള്ളിൽ മഞ്ജു വാര്യർക്ക് സുഹൃത്തുക്കൾ ഏറെയാണ്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മഞ്ജുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകം. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബന്റേയും രമേശ് പിഷാരടിയുടേയും പോസ്റ്റാണ് കൂട്ടത്തിൽ ശ്രദ്ധനേടുന്നത്. 

സുഹൃത്തുക്കൾക്കിടയിലെ ക്രേസി ഫ്രണ്ടാണ് മഞ്ജു എന്നു തെളിയിക്കുന്നതാണ് ചിത്രങ്ങൾ. പ്രിയപ്പെട്ട മഞ്ജുവിന് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. എന്നും സന്തോഷത്തോടെയും ക്രേസി കൂള്‍ വ്യക്തിയായി ഇരിക്കൂ. വിചിത്രമായ ചിത്രങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇത് പോസ്റ്റുചെയ്യുന്നു- എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവച്ചത്. 

സൗഹൃദം സുന്ദരം. ഇങ്ങനെയുള്ള എന്റെ ഏക ഫ്രണ്ട്. ചിയിയേഴ്‌സ്... സ്‌നേഹത്തിന്റേയും സാഹസികയും നിറഞ്ഞ മറ്റൊരു വര്‍ഷം ആശംസിക്കുന്നു. - മഞ്ജുവിന്റെ രസകരമായ ചിത്രത്തിനൊപ്പം പിഷാരടി കുഖിച്ചു. കുഞ്ചാക്കോ ബോബനും പിഷാരടിയും മഞ്ജുവും ഒന്നിച്ചു നടത്തിയ യൂറോപ്യൻ ട്രിപ്പിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍