ചലച്ചിത്രം

അച്ഛനുമായുള്ള 'ലിപ് ലോക്ക്'; വിവാദത്തേക്കുറിച്ച് ഷാരുഖ് ഖാൻ പൂജ ഭട്ടിനോട് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു പൂജ ഭട്ട്. അച്ഛനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമാണ് പൂജ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് സൂപ്പർതാരമായി മാറുകയായിരുന്നു. പിന്നീട് പൂജ സംവിധാനത്തിലേക്ക് വഴിമാറി. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം. താരറാണി എന്ന നിലയിൽ മാത്രമല്ല വിവാദങ്ങളിലും താരം നിറഞ്ഞു നിന്നിരുന്നു. കൂട്ടത്തിൽ ഏറ്റവും ചർച്ചയായത് അച്ഛൻ മഹേഷ് ഭട്ടുമായുള്ള ലിപ് ലോക് വിവാദമാണ്. 

സ്റ്റാര്‍ ഡസ്റ്റ് എന്ന മാസികയുടെ കവര്‍ പേജിലാണ് പൂജാ ഭട്ടിന്റേയും മഹേഷിന്റേയും ചുംബനം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇരുവരും രൂക്ഷ വിമർശനങ്ങൾക്ക് ഇരയായി. ഒരു പിതാവും മകളും ഒരിക്കലും ഇത്തരത്തില്‍ ചുംബിക്കില്ലെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. ഇപ്പോൾ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൂജ ഭട്ട്. വിവാദത്തിനു പിന്നാലെ ഷാരുഖ് ഖാൻ തന്നോട് പറഞ്ഞ വാക്കുകളാണ് പൂജ പങ്കുവച്ചത്. 

'ദൗര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. ഷാരൂഖ് ഖാന്‍ ഇതെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എല്ലായ്‌പ്പോഴും കുട്ടികളായിരിക്കും. സ്‌നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ ചുംബനത്തിലൂടെയായിരിക്കും. ആളുകള്‍ അവര്‍ക്ക് തോന്നിയത് പറയും. അതൊന്നും കാര്യമാക്കുന്നില്ല. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ചീത്തയായി ചിത്രീകരിക്കുന്നത്.'- എന്നാണ് പൂജ ഭട്ട് പറഞ്ഞത്. 

മഹേഷ് ഭട്ടിന്റെയും ബ്രിട്ടീഷുകാരി ലോറൈന്‍ ബ്രൈറ്റിന്റെയും മകളാണ് പൂജ ഭട്ട്. രാഹുല്‍ ഭട്ട് പൂജയുടെ സഹോദരനാണ്. ലോറൈന്‍ ബ്രൈറ്റും മഹേഷ് ഭട്ടും പിന്നീട് വിവാഹമോചിതരായി. ബ്രിട്ടീഷ് നടിയായ സോണി രസ്താനെ 1986 ല്‍ മഹേഷ് ഭട്ട് വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളാണ് നടി ആലിയ ഭട്ടും, ഷഹീന്‍ ഭട്ടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു