ചലച്ചിത്രം

'ഇതും കടന്നുപോകും': ഭർത്താവിന്റെ അറസ്റ്റിൽ പ്രതികരണവുമായി മഹാലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

മിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ കഴിഞ്ഞ ദിവസമാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രവീന്ദറിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മി രം​ഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്. ഇതും കടന്നുപോകും എന്നായിരുന്നു മഹാലക്ഷ്മി കുറിച്ചത്. നിരവധി പേരാണ് മഹാലക്ഷ്മിക്ക് പിന്തുണയുമായി കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് രവീന്ദറിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ബാലാജിയാണ് പരാതിക്കാരൻ. മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയിൽ പറയുന്നത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ബാനറിൽ രവീന്ദർ ചന്ദ്രശേഖരൻ നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. 

വിവാഹത്തിനു പിന്നാലെ രവീന്ദറും മഹാലക്ഷ്മിയും വാർത്തകളിൽ നിറഞ്ഞിരുന്നു. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. ഇരുവരും വേർപിരിഞ്ഞുവെന്നും പ്രചാരമുണ്ടായിരുന്നു. എന്നാൽ ഒന്നാം വിവാഹ വാർഷികത്തിൽ എല്ലാ ആരോപണങ്ങൾക്കും ദമ്പതികൾ മറുപടി നൽകുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനം; പണി കൊടുത്ത് പൊലീസ്, വിഡിയോ

'ഗര്‍ഭിണിയാണ്, സ്വകാര്യത മാനിക്കൂ'; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്