ചലച്ചിത്രം

'ശോഭിതയുമായി കടുത്ത പ്രണയം, വൈകാതെ പരസ്യമാക്കും; നാഗ ചൈതന്യയുടെ രണ്ടാം വിവാഹ വാര്‍ത്തകള്‍ തെറ്റ്'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം നാഗചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വ്യവസായിയുടെ മകളുമായി വിവാഹം തീരുമാനിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. 

നടി ശോഭിതയുമായുള്ള പ്രണയ ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്നും വാര്‍ത്തകളില്‍ സത്യം ഇല്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സിനിമയ്ക്ക് പുറത്തുള്ള വ്യക്തിയുമായി നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളില്‍ സത്യമില്ല. അദ്ദേഹം ഇപ്പോഴും ശോഭിതയുമായി പ്രണയത്തിലാണ്. ഈ ബന്ധം ശക്തമായാണ് മുന്നോട്ടുപോകുന്നത്.

ശോഭിതയും നാഗ ചൈതന്യയും ഇവരുടെ ബന്ധം പരസ്യമാക്കാന്‍ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി. ബന്ധത്തേക്കുറിച്ച് വൈകാതെ പരസ്യപ്പെടുത്തുന്നതിനേക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രണയത്തേക്കുറിച്ച് തുറന്നു സമ്മതിക്കാന്‍ അവര്‍ക്ക് നാണക്കേടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ശോഭിതയുമായി കുറച്ചു നാളുകളായി പ്രണയത്തിലാണ് നാഗചൈതന്യ. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി സമാന്തയുമായി നാഗ ചൈതന്യ വേര്‍പിരിഞ്ഞിരുന്നു. ബന്ധം വേര്‍പിരിയാനുള്ള കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല