ചലച്ചിത്രം

'കുടുംബത്തിനും കുഞ്ഞിനും വേണ്ടി ഇടവേള എടുക്കുന്നതിൽ സ്ത്രീകൾക്ക് കുറ്റബോധം വേണ്ട'; സോനം കപൂർ 

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിനും കുടുംബത്തിനും വേണ്ടി ഇടവേളയെടുക്കുന്നതിൽ കുറ്റബോധം വേണ്ടെന്ന് നടി സോനം കപൂർ. 2018 ലാണായിരുന്നു നടിയുടെയും 
ലണ്ടനിൽ ബിസിനസുകാരനുമായ ആനന്ദുമായുള്ള വിവാഹം. 2020 മുതൽ താരം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇതിനിടെ താരത്തിന് ഒരു ആൺ കുഞ്ഞും പിറന്നു. ഇടവേളയ്‌ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം.

'സിനിമയെ ഞാൻ ഒരുപാട് മിസ് ചെയ്‌തിരുന്നു. എന്നാൽ ആ ബ്രേക്ക് എനിക്ക് ആവശ്യമായിരുന്നു. എന്റെ കുഞ്ഞുമായി എനിക്ക് ഒരു ബന്ധം ഉണ്ടായിരിക്കണമല്ലോ. കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കണം. 17-ാമത്തെ വയസിൽ സിനിമയിൽ വന്ന ആളാണ് ഞാൻ. ആദ്യമായി ഒരു ബ്രേക്ക് എടുക്കുന്നത് എന്റെ 36–ാമത്തെ വയസിലും. ജോലിയ്ക്കായി ഞാൻ നല്ലൊരു സമയം തന്നെയാണ് കൊടുത്തത്'. അതുകൊണ്ട് കുടുംബത്തിനൊപ്പം ചിലവഴിക്കേണ്ട സമയമായിരുന്നു ഇതെന്നും സോനം പറയുന്നു.

'ഞാൻ എവിടെയോ കുടുങ്ങിക്കിടക്കുകയാണ് എന്ന തോന്നൽ ഒഴിവാക്കാൻ ഈ ബ്രേക്ക് എന്നെ സഹായിച്ചു. കുഞ്ഞിനോടും കുടുംബത്തോടും സമയം ചിലവഴിച്ചില്ലല്ലോ എന്ന സങ്കടം എനിക്ക് ഉണ്ടാവില്ല. ഒരു സ്ത്രീയ്ക്കും സ്വന്തം കുടുംബത്തിനു വേണ്ടി സമയം ചിലവഴിച്ചതിൽ കുറ്റബോധം തോന്നേണ്ടതില്ല.' - സോനം പറഞ്ഞു. സ്ഥിരമായി സ്ക്രീനിൽ കണ്ടില്ലെങ്കിൽ ആളുകൾ മറന്നു പോകും എന്നാണെല്ലോ പറയാറ്. എന്നാൽ ആളുകൾ എന്നെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഏതെങ്കിലും പരിപാടിയിലോ റെഡ് കാർപറ്റോ വരുമ്പോൾ സുഹൃത്തുക്കളും മീഡിയയും എനിക്ക് മെസേജ് അയക്കും. എന്നാണ് സിനിമയിലേക്ക് തിരികെ വരുന്നതെന്ന് ചോദിക്കാറുണ്ട്'-സോനം പറയുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)