ആമിറും ഭാര്യ കിരൺ റാവുവും
ആമിറും ഭാര്യ കിരൺ റാവുവും ഫയൽ ചിത്രം
ചലച്ചിത്രം

'വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്, ആമിറുമായി പിരിഞ്ഞത് സ്വതന്ത്രമായി ജീവിക്കാന്‍'; കിരണ്‍ റാവു

സമകാലിക മലയാളം ഡെസ്ക്

വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ആമിര്‍ഖാനും കിരണ്‍ റാവുവും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലും ജീവിതത്തിലുമെല്ലാം പരസ്പര പിന്തുണയുമായി ഇരുവരും ഒപ്പമുണ്ട്. ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കിരണ്‍. സ്വതന്ത്ര്യമായി ജീവിക്കാന്‍ വേണ്ടിയാണ് വിവാഹമോചനം നേടിയത് എന്നാണ് താരം പറയുന്നത്. വിവാഹമോചനത്തെ താൻ ഭയന്നിരുന്നില്ലെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് മുന്‍പ് ഒരു വര്‍ഷം താനും ആമിര്‍ ഖാനും ഒന്നിച്ചു താമസിച്ചിരുന്നു എന്നാണ് കിരണ്‍ പറയുന്നത്. മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും കിരണ്‍ പറയുന്നത്. വിവാഹത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ വ്യക്തിയെന്ന രീതിയിലും ദമ്പതികളായും മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. വീടു നോക്കുക, കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുക എന്നതൊക്കെ സ്ത്രീകളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ എന്റെ നല്ല സമയം ഞാന്‍ സ്വന്തമാക്കിയതിനാല്‍ ഇനി അതില്‍ ബുദ്ധിമുട്ടേണ്ടതില്ല. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുയും ചെയ്യുന്നു. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. അതിനാല്‍ എനിക്ക് ബുദ്ധിമുട്ടില്ല. എനിക്ക് എന്റെ ഇടം വേണമെന്ന് എനിക്കറിയാം. സ്വതന്ത്ര്യമായി എനിക്ക് ജീവിക്കണമായിരുന്നു. എന്നെ സ്വയം വളര്‍ത്താന്‍. എന്റെ സ്വന്തം വളര്‍ച്ചയ്ക്ക് ഇത് വേണമെന്നാണ് ഞാന്‍ കരുതുന്നത്. ആമിറിന് അത് മനസിലാവും അതിനാല്‍ അദ്ദേഹം എന്നെ പിന്തുണച്ചു. ഞാന്‍ വിവാഹമോചനത്തെ പേടിച്ചിരുന്നില്ല.- കരണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്