വൈശാഖും വിനീതും
വൈശാഖും വിനീതും ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം മനസിലായില്ലേ ചേട്ടാ': വിനീതിനോട് വൈശാഖ്; മറുപടി

സമകാലിക മലയാളം ഡെസ്ക്

ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ നിര്‍മാതാവായ വൈശാഖ് സുബ്രഹ്മണ്യത്തിന്റെ കുറിപ്പാണ്. വിനീത് ശ്രീനിവാസനെ പ്രശംസിച്ചുകൊണ്ടാണ് വൈശാഖിന്റെ കുറിപ്പ്.

'നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ ചേട്ടാ'- എന്നാണ് വൈശാഖ് കുറിച്ചത്. വിനീതിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും കാണികളോട് നന്ദി പറയാനും വൈശാഖ് മറന്നില്ല.

പിന്നാലെ വൈശാഖിന് നന്ദി പുറഞ്ഞുകൊണ്ട് വിനീതും എത്തി. 'എന്നെ വിശ്വസിച്ചതിനും എനിക്കൊപ്പം നിന്നതിനും നന്ദി വൈശാഖ്.സിനിമാ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും നീ നടത്തിയ ഇടപെടലുകള്‍ ആളുകള്‍ നിന്നില്‍ നിന്ന് പഠിക്കേണ്ടതാണ്. നമ്മുടെ അടുത്ത പടത്തിനായി കാത്തിരിക്കുന്നു.'- വിനീത് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അപ്പോ അടുത്ത പടത്തിനുളള അഡ്വാന്‍സും കിട്ടിയല്ലേ- എന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയ നിര്‍മാതാക്കള്‍ക്ക് അവസരം നല്‍കൂ അവര്‍ കൂടി രക്ഷപെടട്ടെ വിനീത് തൊട്ടാല്‍ അത് പൊന്നാണ്- എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കൂടാതെ നിവിന്‍ പോളിയുടെ കഥാപാത്രത്തിനും ഗംഭീര അഭിപ്രായമാണ് നേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും