രാവണ്‍ എന്ന ചിത്രത്തില്‍ നിന്ന്‌
രാവണ്‍ എന്ന ചിത്രത്തില്‍ നിന്ന്‌  വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ചലച്ചിത്രം

കോളീവുഡില്‍ റീ റിലീസുകള്‍ മാത്രം, തിയേറ്ററുകളിലേയ്ക്ക് ആളെ എത്തിക്കുന്നത് മലയാള സിനിമ

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റീ റിലീസുകള്‍ മാത്രമാണ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തമിഴ് സിനിമയെ ശരിക്കും ബാധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വമ്പന്‍ താരങ്ങളുടെ റിലീസുകള്‍ മാറ്റിയതോടെ തിയേറ്ററുകളില്‍ ഓടുന്നത് പഴയ റിലീസുകളാണ്.

മണി രത്‌നത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി 2010 ല്‍ പുറത്തെത്തിയ 'രാവണ്‍' ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഹിന്ദി പതിപ്പില്‍ ഐശ്വര്യ റായിയും വിക്രവും അഭിഷേക് ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ തമിഴ് പതിപ്പില്‍ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് എന്നിവര്‍ ആയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 55 കോടി ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പരാജയപ്പെട്ടെങ്കിലും തമിഴ് പതിപ്പ് പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകന്‍. തഗ് ലൈഫ് എന്നാണ് ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

വിജയ് ചിത്രം ഗില്ലിയും റീ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 20 നാണ് ചിത്രത്തിന്റെ റിലീസ്. തമിഴ്‌നാട്ടിലെ തിയേറ്ററുകളിലേക്ക് ഈ വര്‍ഷം ആളെ എത്തിച്ചത്ത് മലയാള സിനിമകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ