ഫഹദ് ഫാസില്‍
ഫഹദ് ഫാസില്‍ ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ഞാന്‍ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാന്‍ എനിക്കാവില്ല': ഫഹദ് ഫാസില്‍

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ആവേശം തിയറ്ററില്‍ ആവേശം തീര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഇപ്പോള്‍ ധൂമം സിനിമയുടെ പരാജയത്തേക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ശ്രദ്ധനേടുന്നത്. താന്‍ പുകവലിക്കുന്ന ആളാണെന്നും അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാന്‍ തനിക്കാവില്ലെന്നുമാണ് താരം പറഞ്ഞത്.

ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാവുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ മികച്ച ആശയമായി തോന്നും. സിനിമയായാല്‍ മികച്ച അവസരമാണെന്ന് കരുതും. പക്ഷേ സിനിമയാക്കി കഴിഞ്ഞാല്‍ അത് വര്‍ക്കാവില്ല. ഞാന്‍ പുകവലിക്കുന്ന ആളാണ്. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്. ഇതേക്കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ.- ഫഹദ് ഫാസില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രമാണ് ധൂമം. പവന്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ജൂണില്‍ തിയറ്ററില്‍ എത്തിയ ചിത്രം വന്‍ പരാജയമായി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്