എആര്‍ റഹ്മാന്‍, പൃഥ്വിരാജ്, നജീബ്
എആര്‍ റഹ്മാന്‍, പൃഥ്വിരാജ്, നജീബ് ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ഒരുകാരണവശാലും പുറത്തറിയരുതെന്ന് പറഞ്ഞിരുന്നു'; പൃഥ്വിരാജും റഹ്മാനും പൈസ തന്നു സഹായിച്ചെന്ന് നജീബ്

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വൻ വിജയമാണ് സ്വന്തമാക്കിയത്. പിന്നാലെ ഈ സിനിമയ്ക്ക് ആധാരമായ നജീബും വാർത്തകളിൽ നിറഞ്ഞു. നജീബിനെ വിറ്റ് ബ്ലെസിയും പൃഥ്വിരാജും ഉൾപ്പടെയുള്ളവർ പണമുണ്ടാക്കുകയാണ് എന്നാണ് ഒരു വിഭാ​ഗം ആരോപിച്ചത്. നജീബിന് എന്തു കൊടുത്തെന്നും അവർ ചോദിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജും എആർ റഹ്മാനും തന്നെ സാമ്പത്തികമായി സഹായിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നജീബ്.

‘പൃഥ്വിരാജും എ.ആർ. റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെയും ആരുടെ അടുത്തും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. ‘നജീബിന് എന്തുകൊടുത്തു’ എന്നാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാൻ ചോദിക്കുകയും ചെയ്തു. ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്മാനും പറഞ്ഞിരുന്നു, ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന്- നജീബ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആടുജീവിതം കോടികൾ വാരുന്നതിനിടെയാണ് ഒരുവിഭാ​ഗം അണിയറ പ്രവർത്തകർക്കെതിരെ രം​ഗത്തെത്തിയത്. പിന്നാലെ വിശദീകരണവുമായി ബ്ലെസിക്ക് രം​ഗത്തെത്തേണ്ടതായി വന്നു. ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി നജീബിന്റെ കയ്യിൽ എത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേക്കുറിച്ച് താൻ പോലും അറിയുന്നത് കഴിഞ്ഞ ദിവസമാണെന്നും അതിനാൽ ആർക്കും ആശങ്ക വേണ്ട എന്നുമാണ് അദ്ദേ​ഹം വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല