ശാലു റഹിമും നടാഷയും
ശാലു റഹിമും നടാഷയും ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

നടൻ ശാലു റഹിം വിവാഹിതനായി; വധു നടാഷ

സമകാലിക മലയാളം ഡെസ്ക്

യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പ്ലസ് വണ്ണിന് ഇരുവരും ഒന്നിച്ചാണ് പഠിച്ചത്. ഈ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് ശാലു പറയുന്നത്. ജനുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ശാലു റഹിം ശ്രദ്ധനേടുന്നത്. പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ജിവി പ്രകാശ് നായകനായി എത്തിയ റിബലാണ് അവസാന പുറത്തിറങ്ങിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്