SMONLINE
SMONLINE
ചലച്ചിത്രം

'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' നെറ്റ്ഫ്ളിക്സ് സീരീസായി പ്രേക്ഷകരിലേക്ക്; ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുക്കുകളില്‍ ഒന്നായ കാന്തതയുടെ നൂറുവർഷങ്ങൾ (One Hundred Years of Solitude) സീരീസാകുന്നു. ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ മാസ്റ്റർപീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്ളിക്സാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സീരീസിന്‍റെ ടീസര്‍ പുറത്തുവന്നു.

ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണൽ ഔറേലിയാനോ ബ്യൂണ്ടിയയായും മാർക്കോ ഗോൺസാലസിനെ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേൽസിനെ ഉർസുല ഇഗ്വാറനായുമാണ് അവതരിപ്പിക്കുന്നത്.

2019ലാണ് നെറ്റ്ഫ്ളിക്സ് പുസ്തകത്തിന്‍റെ അവകാശം സ്വന്തമാക്കുന്നത്. പൂർണ്ണമായും സ്പാനിഷ് ഭാഷയിൽ ചിത്രീകരിച്ചതും ഗാർസിയ മാർക്വേസിൻ്റെ കുടുംബത്തിൻ്റെ പിന്തുണയോടെ കൊളംബിയയിൽ ചിത്രീകരിച്ച. ഈ വര്‍ഷം അവസാനത്തോടെ സീരീസ് പുറത്തെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഗബ്രിയേൽ ഗാർസിയ മാർകേസ്. 1967ൽ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഞ്ച് കോടിയില്‍ അധികം കോപ്പികളാണ് വിറ്റത്. 40 ഭാഷകളിലേക്ക് തര്‍ജമ ചെയ്യുകയും ചെയ്തു. 1982ൽ ഗാർസിയ മാർക്വേസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍