വിസ്‌മയ മോഹൻലാൽ, 'വർഷങ്ങൾക്ക് ശേഷം' പോസ്റ്റര്‍
വിസ്‌മയ മോഹൻലാൽ, 'വർഷങ്ങൾക്ക് ശേഷം' പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് വിസ്‌മയ മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' കണ്ട് വിസ്മയ മോഹൻലാൽ. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മനോഹരമായ സിനിമയെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് വിസ്മയ പ്രതികരിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയുടെ പ്രതികരണം.

സ്റ്റോറിയിൽ വിസ്മയ പ്രണവ് മോഹൻലാലിനെ ടാ​ഗും ചെയ്തിട്ടുണ്ട്. ചെന്നൈയിൽ പോയി സിനിമയിൽ ഭാഗ്യപരീക്ഷണം നടത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തെ കുറിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും നേരത്തെ പ്രതികരിച്ചിരുന്നു. സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുെവന്നും മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ സിനിമയുടെ റിലീസ് ദിനം തന്നെ സുചിത്ര മോഹൻലാൽ കൊച്ചിയിലെ തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ–പ്രണവ് കോംബോ ആണ് സിനിമയുടെ ആകർഷണമെന്നും ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓർമ വന്നുെവന്നും സുചിത്ര പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്